കോഴിക്കോട്: ജില്ലയിലെ മാവൂരിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. കുതിരാടം കളപ്പറ്റ് തടത്തിൽ കെ.ടി. കമ്മുക്കുട്ടി (58) ആണ് മരിച്ചത്.
വൃക്കരോഗ ചികിൽസയിലായിരുന്ന കമ്മുക്കുട്ടിയെ തിങ്കളാഴ്ച രാത്രി ഒമ്പതിന് രോഗലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു മരണം.