വെള്ളമുണ്ട: അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. വയനാട് തരുവണ ഗവ. യു.പി സ്‌കൂളിലെ മൂന്ന് അധ്യാപികമാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോവിഡ് പോസിറ്റീവായ അധ്യാപകരുമായി സമ്പര്‍തക്കത്തിലുള്ളവരില്ലെങ്കിലും സ്‌കൂളിലെ മുഴുവന്‍ അധ്യാപകരും ഇന്നലെ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയരായി. ഇതിന്‍റെ ഫലം ഇന്ന് ലഭിക്കും.
താല്‍ക്കാലികമായാണ് സ്‌കൂളിന് രണ്ട് ദിവസം അവധി നല്‍കിയത്. സ്കൂൾ പരിധി പ്രദേശങ്ങളിൽ പാലയാണ ഭാഗത്ത് കോവിഡ് കേസ് വർധിച്ചതും ആശങ്കക്കിടയാക്കിയിട്ടുണ്ട്.