Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബ്രിട്ടനിൽനിന്ന്​...

ബ്രിട്ടനിൽനിന്ന്​ കോഴിക്കോ​ട്ടെത്തിയയാൾക്ക്​ കോവിഡ്

text_fields
bookmark_border
ബ്രിട്ടനിൽനിന്ന്​ കോഴിക്കോ​ട്ടെത്തിയയാൾക്ക്​ കോവിഡ്
cancel

കോ​ഴി​ക്കോ​ട്​: ബ്രി​ട്ട​നി​ൽ​നി​ന്ന്​ കോ​ഴി​ക്കോ​​ട്ടെ​ത്തി​യ​യാ​ൾ​ക്ക്​ കോ​വി​ഡ്​. ബുധനാ​ഴ്​​ച രാ​വി​ലെ കോ​ഴി​ക്കോ​​ട്ടെ​ത്തി​യ 36കാ​ര​നാ​ണ്​ ​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.

ബ്രി​ട്ട​നി​ൽ മാ​ര​ക വൈ​റ​സ്​ സ്​​ഥി​രീ​ക​രി​ച്ച​ശേ​ഷം അ​വി​ടെ​നി​ന്ന്​ കേ​ര​ള​ത്തി​ലെ​ത്തി​യ​വ​രി​ൽ ആ​ദ്യ പോ​സി​റ്റി​വ്​ കേ​സാ​ണി​ത്. അ​തി​ജാ​ഗ്ര​ത​യോ​ടെ​യാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഇ​യാ​ളെ പ​രി​ച​രി​ക്കു​ന്ന​ത്.

കൊ​ച്ചി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യാ​ണ്​ ഇ​യാ​ൾ കോ​ഴി​ക്കോ​ട്ട്​ എ​ത്തി​യ​ത്. കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ സ്വ​ദേ​ശി​യാ​ണ്.

ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റി​വ്​ ആ​ണെ​ന്ന്​ റി​പ്പോ​ർ​ട്ട്​ വ​ന്ന​തോ​ടെ ഇ​യാ​ളെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ലാ​ബി​ൽ അ​ടി​യ​ന്ത​ര ആ​ർ.​ടി.​പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​നാ​ക്കി. സ്ര​വം പു​ണെ​യി​ലേ​ക്ക​യ​ച്ചു.

ബ്രി​ട്ട​നി​ൽ ക​ണ്ടെ​ത്തി​യ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച മാ​ര​ക വൈ​റ​സാ​ണോ എ​ന്ന്​ പ​രി​ശോ​ധി​ക്കാ​നാ​ണ്​ സ്ര​വം പു​ണെ​യി​ലേ​ക്ക​യ​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Britain​Covid 19covid mutantkozhikode News
Next Story