കോവിഡ്: യു.എ.ഇയിൽ രണ്ട് മലയാളികൾ മരിച്ചു
text_fieldsദുബൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികൾ യു.എ.ഇയിൽ മരിച്ചു. തിരുവനന്തപുരം സ്വദേശി ദിലീപ് കുമാർ (44), തിരൂർ സ്വദേശി കുഞ്ഞിമോൻ (55) എന്നിവരാണ് മരിച്ചത്.
ഒരാഴ്ചയായി ചികിത്സയിലായിരുന്ന തിരൂര്‍ പുറത്ത ൂര്‍ പള്ളിക്കടവ് കുഞ്ഞിമോന്‍ അബൂദബിയിലാണ് മരണപ്പെട്ടത്. അബൂദബിയിൽ സംസ്കരിച്ചു. അബുദാബി ദല്‍മയില്‍ മത്സ്യ വ്യാപാരിയായിരുന്നു. 30 വര്‍ഷമായി പ്രവാസജീവിതം തുടങ്ങിയിട്ട്. മൂന്നുമാസം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്. പനിയെ തുടര്‍ന്ന് അബുദാബി ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ വസന്ത, മകന്‍ ലിജിത്, മരുമകന്‍ ബാബു എന്നിവര്‍ അബൂദബിയിലുണ്ട്. മകള്‍: ലിംന.
തിരുവനന്തപുരം വളവുച്ച പരേതതനായ ലോഹിതാക്ഷെൻറ മകൻ ദിലീപ് കുമാർ ദുബൈയിലാണ് മരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന് നാല് ദിവസം മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ട് ദിവസം മുൻപ് ന്യുമോണിയ കൂടിയിരുന്നു. മാതാവ്: അരുന്ധതി. യു.എ.ഇയിൽ സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.