കോവിഡ്: ഡോക്ടറടക്കം മൂന്നു മരണം
text_fieldsഡോ. മോഹൻദാസ്, അബ്ദുറഹ്മാൻ മാസ്റ്റർ,ചാത്തു
പയ്യോളി: കോവിഡ് ബാധിച്ച് പയ്യോളിയിൽ ഡോക്ടറടക്കം രണ്ടു പേർ മരണപ്പെട്ടു. ഇരിങ്ങൽ താഴത്തെ പുനത്തിൽ ഡോ. എം.കെ. മോഹൻദാസാണ് (75) കോവിഡ് ബാധിച്ച് മരണപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഓർക്കാട്ടേരിയിലെ ക്ലിനിക്കിലേക്ക് ഡോക്ടർ പുറപ്പെടാൻ ഒരുങ്ങവെ ശ്വാസതടസ്സവും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. സംസ്കാരം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഇരിങ്ങലിലെ വീട്ടുവളപ്പിൽ നടന്നു. വടകര ജില്ല ആശുപത്രിയിൽ ഓർത്തോപീഡിക് സർജനായി വിരമിച്ച ഡോക്ടർ പിന്നീട് മാഹി ഗവ. ആശുപത്രിയിലും സേവനമനുഷ്ഠിച്ചിരുന്നു.
ഭാര്യ: പി.കെ.ഷൈലജ (സുൽത്താൻ ബത്തേരി). മക്കൾ: അർജുൻ, അഖിലഭായ്. മരുമകൻ: ഉജ്ജയ് രിക്കോത്തു (ജപ്പാൻ). സഹോദരങ്ങൾ: എം.കെ.ബാലചന്ദ്രൻ (ന്യൂഡൽഹി), സരസ (വടകര), മീരഭായ് (തലശ്ശേരി), പരേതരായ പ്രഫ: എം.കെ.കരുണാകരൻ (കോഴിക്കോട്), ഡോ. എം.കെ.പ്രഭാകരൻ(കണ്ണൂർ), വനജ (കോഴിക്കോട്).
ഇരിങ്ങൽ കോട്ടക്കലിൽ സീതി വീട്ടിൽ 'ഫജറി'ൽ എസ്.വി. അബ്ദുറഹ്മാൻ മാസ്റ്റർ (81) കോവിഡ് ബാധിച്ച് മരിച്ചു. വളയം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലാണ്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. എം.എസ്.എഫ് കോഴിക്കോട് ജില്ല സെക്രട്ടറി, കോട്ടക്കൽ ശാഖ മുസ്ലീം ലീഗ് പ്രസിഡൻറ്, വടകര മുജാഹിദ് മസ്ജിദ് കമ്മിറ്റി സ്ഥാപക ഭാരവാഹി, കെ.എൻ.എം ജില്ല സെക്രട്ടറി, വോളിബാൾ അസോസിയേഷൻ ജില്ല ഭാരവാഹി, മുസ്ലിം എംപ്ലോയിസ് കൾചറൽ ഓർഗനൈസേഷൻ(മെക്കോ) സംസ്ഥാന പ്രസിഡൻറ്, ലീഗ് ടൈംസ് വടകര ലേഖകൻ, കോട്ടക്കൽ യൂത്ത് വിങ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഖദീജ. മക്കൾ: ബഷീർ (ബഹ്റൈൻ), ജലീൽ (ബഹ്റൈൻ, കെ.എം.സി.സി മുൻ സംസ്ഥാന പ്രസിഡൻറ്), സുഹറ, ഷാഹിന. മരുമക്കൾ: അബൂബക്കർ, നൗഷാദ്, ബുഷ്റ, നസീമ. സഹോദരങ്ങൾ: ഉസ്മാൻ, റഹ്മത്തുല്ല, പരേതരായ മുഹമ്മദ്, മുസ്തഫ.
വടകര: കുറിഞ്ഞാലിയോട് മീത്തലെ മലയിൽ ചാത്തു(77) കൊറോണ ബാധിച്ച് നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: സത്യൻ, സജീവൻ, സവിത. മരുമക്കൾ: സതീശൻ, മോളി, ഗീത.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.