Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: സംസ്ഥാനത്ത്​...

കോവിഡ്​: സംസ്ഥാനത്ത്​ ഇന്ന്​ നിലവിൽ വന്ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇതൊക്കെയാണ്​

text_fields
bookmark_border
covid
cancel

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് ആ​ശ​ങ്ക​ജ​ന​ക​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണ​ങ്ങ​ളും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും ക​ർ​ശ​ന​മാ​ക്കിത്തുടങ്ങി. ഇന്ന്​ മുതൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ ഇതൊക്കെയാണ്​

  • സി​നി​മ തി​യ​റ്റ​ര്‍, ഷോ​പ്പി​ങ് മാ​ള്‍, ജിം​നേ​ഷ്യം, ക്ല​ബ്, സ്പോ​ര്‍ട്സ് കോം​പ്ല​ക്സ്, നീ​ന്ത​ല്‍കു​ളം, വി​നോ​ദ പാ​ര്‍ക്ക്, ബാ​റു​ക​ള്‍, വി​ദേ​ശ​മ​ദ്യ വി​ല്‍പ​ന​കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ പ്ര​വ​ര്‍ത്ത​നം നി​ർ​ത്തി​വെ​ക്കും
  • പ​ള്ളി​ക​ളി​ൽ പ​ര​മാ​വ​ധി 50 പേ​രെയേ പ​ങ്കെ​ടു​പ്പി​ക്കാ​ന്‍ പാ​ടു​ള്ളു. ചെ​റി​യ പ​ള്ളി​ക​ളിൽ ഇ​തി​ലും ചു​രു​ക്ക​ണം.


  • ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും രാ​ത്രി 7.30 വ​രെയേ പ്ര​വ​ർ​ത്തി​ക്കാ​വൂ. എ​ന്നാ​ല്‍, ഒ​മ്പ​തു​വ​രെ ഹോ​ട്ട​ലു​ക​ളി​ൽ ഭ​ക്ഷ​ണം പാ​ർ​സ​ലാ​യി ന​ല്‍കാം. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത വ്യാപാരസ്​ഥാപനങ്ങൾ ര​ണ്ടു ദി​വ​സം പൂ​ര്‍ണ​മാ​യും അ​ട​ച്ചി​ടും

  • രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം തു​ട​രും. രാ​ത്രി ഒ​മ്പ​തു മു​ത​ല്‍ പു​ല​ര്‍ച്ച അ​ഞ്ചു മ​ണി​വ​രെ ഒ​രു ത​ര​ം ഒ​ത്തു​ചേ​ര​ലും പാ​ടി​ല്ല. അ​വ​ശ്യ​സേ​വ​ന​ങ്ങ​ള്‍ക്കും ആ​ശു​പ​ത്രി​ക​ള്‍, മ​രു​ന്നു ഷോ​പ്പു​ക​ള്‍, പാ​ല്‍വി​ത​ര​ണം, മാ​ധ്യ​മ​ങ്ങ​ള്‍ എ​ന്നി​വ​ക്കും നി​യ​ന്ത്ര​ണ​ത്തി​ല്‍നി​ന്ന്​ ഒ​ഴി​വുണ്ട്.


  • വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ന്ന മേ​യ് ര​ണ്ടി​നും അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലും ആ​ഹ്ലാ​ദ പ്ര​ക​ട​ന​ങ്ങ​ള്‍ ഒ​ഴി​വാ​ക്കും. വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ല്‍ ബ​ന്ധ​പ്പെ​ട്ട ചു​മ​ത​ല​ക​ള്‍ ഉ​ള്ള​വ​ര്‍മാ​ത്രം പോ​യാ​ല്‍ മ​തി. പൊ​തു​ജ​ന​ങ്ങ​ള്‍ പോ​ക​രു​ത്. വോ​ട്ടെ​ണ്ണാൻ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍, രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളു​ടെ കൗ​ണ്ടി​ങ്​ ഏ​ജ​ൻ​റു​മാ​ര്‍ എ​ന്നി​വ​ര്‍ക്കേ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ൽ പ്ര​വേ​ശ​ന​മു​ണ്ടാ​കൂ. ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ എ​ടു​ത്ത​വ​ര്‍ക്കും 72 മ​ണി​ക്കൂ​റി​ന​കം ന​ട​ത്തി​യ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​യിൽ നെ​ഗ​റ്റി​വാ​യ​വ​ര്‍ക്കും മാ​ത്ര​മാ​യി വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​ത്തി​ലു​ള്ള പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:restrictions​Covid 19
News Summary - Restrictions coming into force in Kerala from today
Next Story