കോവിഡ് പരിശോധന: സാമ്പിൾ എടുക്കാൻ വിസ്‌ക് വാൻ
text_fieldsതൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി ജില്ലയിൽ കോവിഡ് വിസ്‌ക് വാനിെൻറ സൗകര്യവും ലഭ്യമാകും. ഏത് സ്ഥലത്തും പോയി സാമ്പിൾ എടുക്കാനും രോഗിയുമായി നേരിട്ടുള്ള സമ്പർക്കം പരമാവധി കുറക്കാനും ഇത് ഉപകരിക്കും. വാനിെൻറ പുറത്തേക്ക് രണ്ടു ദ്വാരങ്ങളിലൂടെ ഘടിപ്പിച്ച കൈയുറകളിലൂടെയാണ് രോഗിയുടെ സാമ്പിൾ ശേഖരിക്കുക.
പ്രത്യേക താപനില ക്രമീകരിച്ച് കൂടുതൽ സാമ്പിൾ ശേഖരിക്കാനുള്ള സൗകര്യവും സജ്ജീകരിച്ചിരിക്കുന്നു. അണുനശീകരണത്തിന് നാലു ലിറ്റർ സാനിറ്റൈസർ ഉൾക്കൊള്ളാവുന്ന സ്പ്രേയർ ടാങ്കും ഒരുക്കിയിട്ടുണ്ട്.
തുടർച്ചയായി 12 സാമ്പിൾ ശേഖരിക്കാം. മൂന്ന് ആരോഗ്യ പ്രവർത്തകരെ വാനിന് അകത്തിരുത്താനും കഴിയും. തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ ഫാബ്‌ലബ് വിഭാഗമാണ് വിസ്‌ക് വാൻ രൂപകൽപന ചെയ്തത്. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് വിസ്‌ക്, സാനിറ്റൈസർ കുഞ്ഞപ്പൻ റോബോട്ട്, പെഡൽ ഓപറേറ്റഡ് സാനിറ്റൈസിങ് യൂനിറ്റ്, എയറോസോൾ ബോക്സസ് തുടങ്ങിയവ രൂപകൽപന ചെയ്തതും ഇതേ സംഘമാണ്. എൻജിനീയറിങ് കോളജ് കമ്പ്യൂട്ടർ സയൻസ് പ്രഫ. അജയ് ജയിംസിെൻറ മേൽനോട്ടത്തിൽ വിദ്യാർഥികളായ പി.എസ്. സൗരവ്, പ്രണവ് ബാലചന്ദ്രൻ, അശ്വിൻ കുമാർ എന്നിവരാണ് ഈ പ്രവർത്തനങ്ങൾക്ക് പിന്നിൽ. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ടി. വി. സതീശനാണ് വാൻ കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
