പ്രവാസികൾക്ക് കോവിഡ് ടെസ്റ്റ് നിർബന്ധം; തീരുമാനത്തിൽ മാറ്റമില്ലെന്ന് സർക്കാർ
text_fieldsതിരുവനന്തപുരം: ചാർേട്ടഡ് ൈഫ്ലറ്റിൽ മാത്രമല്ല, വന്ദേഭാരത് മിഷനിൽ നാട്ടിലേക്ക് വരുന്ന പ്രവാസികൾക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർക്കാർ നിലപാട് കടുപ്പിച്ചത് ദുരിതകാലത്ത് നാടണയാൻ നെേട്ടാട്ടമോടുന്ന പ്രവാസികൾക്ക് കടുത്ത പ്രഹരമായി. ഇതിനെതിരെ പ്രതിപക്ഷവും പ്രവാസിസംഘടനകളും രംഗത്തുവന്നു.
യാത്രക്കാർക്ക് പി.സി.ആർ ടെസ്റ്റ് നടത്താൻ പ്രയാസമുണ്ടെങ്കിൽ ആൻറിബോഡി ടെസ്റ്റ് നടത്തുകയോ ഒരു മണിക്കൂറിനകം ഫലം ലഭിക്കുന്ന ട്രൂനാറ്റ് പരിശോധന നടത്തുകേയാ വേണമെന്നാണ് സംസ്ഥാന നിലപാട്. പരിശോധനക്കുള്ള ക്രമീകരണം എംബസികൾ ചെയ്യണം. ഇക്കാര്യം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടും. 1000 രൂപയോളമാണ് നിരക്കെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു.
രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തിൽ ഇടകലർത്തി കൊണ്ടുവരാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഒരുമിച്ച് വരുന്നത് അപകടകരമാണ്. ഇത് രോഗവ്യാപനം വർധിപ്പിക്കും. പരിശോധനാ സൗകര്യമില്ലാത്ത രാജ്യങ്ങളിൽ എംബസികൾ സൗകര്യമൊരുക്കണം. ഖത്തറിൽ ഇഹ്തിറാസ് മൊബൈൽ ആപ്പിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്ക് മാത്രമേ വിമാനത്താവളത്തിൽ പ്രവേശനമുള്ളൂ.
അവിടെയുള്ളവർക്ക് ഇൗ നിബന്ധന മതിയാകും. കോവിഡുള്ളവർക്ക് യാത്ര ചെയ്യാനാകുമെങ്കിൽ പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ കേന്ദ്രം തയാറാകണം. അവരെ സംസ്ഥാനം സ്വാഗതം ചെയ്യും. ചികിത്സാസൗകര്യം ലഭ്യമാക്കാൻ സർക്കാർ സന്നദ്ധമാണ്. വന്ദേഭാരത് മിഷെൻറ ഘട്ടത്തിലും ചാർേട്ടഡ് വിമാനം അനുവദിച്ചപ്പോഴും സ്പെയിസ് െജറ്റിന് അനുമതി നൽകിയപ്പോഴും കോവിഡ് ടെസ്റ്റ് നടത്തണമെന്ന് സംസ്ഥാനം നിലപാടെടുത്തിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. ചാർേട്ടഡ് വിമാനത്തിൽ വരുന്നവർക്ക് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു.
പ്രധാനമന്ത്രിക്ക് ഇൗ ആവശ്യം ഉന്നയിച്ച് കത്തയച്ചു. കേരളത്തിെൻറ നിർദേശം നടപ്പാക്കാൻ എംബസികൾ നടപടി ആരംഭിച്ചതോടെ പ്രവാസി സംഘടനകളെല്ലാം പ്രതിഷേധിച്ചു. എതിർപ്പ് കണക്കിലെടുക്കാതെ സർക്കാർ വന്ദേഭാരത് മിഷനുകൂടി കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ വിമാനത്തിൽ വരുന്നവർക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
