കൊച്ചി: ജലദോഷപ്പനിയുള്ള എല്ലാവരെയും കണ്ടെത്തി കോവിഡ് പരിശോധന നടത്തണമെന്ന െഎ.സി.എം.ആർ മാർഗനിർദേശം അവലംബിക്കാൻ സംസ്ഥാനസർക്കാർ തീരുമാനം. അതിെൻറ ഭാഗമായി തദ്ദേശസ്ഥാപനാടിസ്ഥാനത്തിൽ ക്രമീകരണം ഏർെപ്പടുത്തും.
കോവിഡ് വ്യാപനം രൂക്ഷമാകാനുള്ള സാധ്യത മുൻനിർത്തിയാണ് പരിശോധന കൂട്ടാൻ തീരുമാനിച്ചത്. നിലവിലെ 36,000ൽനിന്ന് 75000 ത്തിലേക്കെങ്കിലും പരിശോധനകൾ അടിയന്തരമായി കൂട്ടണമെന്നാണ് ആരോഗ്യവിദഗ്ധരുടെ നിർദേശം.
സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ജലദോഷപ്പനിയുള്ളവരെ കണ്ടെത്തി പരിശോധന നടത്തണം. ഇതിനായി പ്രത്യേക കെട്ടിടങ്ങൾ സജ്ജമാക്കി എല്ലാദിവസവും നിശ്ചിത സമയത്ത് ഒ.പി നടത്തണം. ഉച്ചക്ക് ശേഷമുള്ള ഒ.പിയും പരിഗണിക്കാം. അടുത്തയാഴ്ച മുതൽ പരിശോധന തുടങ്ങിയേക്കും.