‘കോവിഡ് ടെസ്റ്റ് എംബസികൾ മുഖേന നടത്തണം’; പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദേശരാജ്യങ്ങളിൽ നിന്ന് ചാർേട്ടഡ് വിമാനങ്ങളിൽ മടങ്ങാൻ കോവിഡ് പരിശോധന റിപ്പോർട്ട് വേണമെന്ന ഉപാധി വിവാദമായതോടെ സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്രത്തിന് വിടുന്നു.
വന്ദേഭാരത് വിമാനങ്ങളിൽ മടങ്ങാനാഗ്രഹിക്കുന്നവർക്കെല്ലാം അവസരം ലഭിക്കില്ലെന്ന് വന്നതോടെ പ്രവാസി സംഘടനകളും മറ്റും ഏർപ്പെടുത്തുന്ന ചാർട്ടേഡ് വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഏർപ്പെടുത്തിയ വ്യവസ്ഥ ഗൾഫ് മലയാളികളുടെ കടുത്ത എതിർപ്പിന് കാരണമായതോടെയാണ് തീരുമാനം കേന്ദ്രത്തിന് വിടുന്നത്.
വിദേശരാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് കോവിഡ് പരിശോധനക്കുള്ള സൗകര്യം എംബസികൾ മുഖേന ഒരുക്കണമെന്നും കോവിഡ് ബാധിതരായ പ്രവാസികളെ മടക്കിയെത്തിക്കാൻ പ്രത്യേക വിമാനം ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിർദേശത്തിനെതിരെ ഗൾഫിലും സംസ്ഥാനത്തും വലിയ പ്രതിഷേധമുയർന്നിരുന്നു.
പ്രവാസികളുള്ള രാജ്യങ്ങളിൽ ടെസ്റ്റ് കിറ്റുകളുടെ ലഭ്യത കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്നും സ്വന്തം നിലക്ക് കഴിയാത്ത പ്രവാസികളെ സൗജന്യമായി പരിേശാധന നടത്താൻ എംബസികളെ ചുമതലപ്പെടുത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അതേസമയം, അനുമതി നിഷേധിച്ചാൽ കേന്ദ്രനിർേദശം അനുസരിച്ചുവെന്ന് ആവർത്തിക്കാൻ സംസ്ഥാനത്തിന് അവസരം ലഭിക്കും. ഒപ്പം രോഗബാധ കൂടാൻ കാരണം കേന്ദ്രത്തിെൻറ വീഴ്ചയാണെന്ന് ആക്ഷേപിക്കാനും കഴിയും.
കോവിഡ് പരിശോധന വേണമെന്നത് നിർദേശം മാത്രമാണെന്നും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നും മന്ത്രി കെ.കെ. ശൈലജ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഗർഭിണികൾ അടക്കമുള്ള വിമാനത്തിൽ േപാസിറ്റീവായ ആളുകളെയും കൊണ്ടുവരാെമന്ന് തീരുമാനിച്ചാൽ വലിയ പ്രയാസങ്ങൾ സൃഷ്ടിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
