കോവിഡ് അതിജീവന സഹായങ്ങൾ നിലക്കുന്നു
text_fieldsതൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ കോവിഡ് അതിജീവന സഹായങ്ങൾ നിലയ്ക്കുന്നു. പ്രധാനമന്ത്രി ഗരീബ് കല്യാണ് അന്നയോജന പദ്ധതിയിൽ റേഷൻ വിഹിതം ഈ മാസത്തോടെ അവസാനിച്ചു.
സംസ്ഥാന സർക്കാർ തദ്ദേശ െതരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ ഡിസംബർ വരെയാണ് കിറ്റ് നൽകുന്നത്. ഡിസംബർ 10നകം ക്രിസ്മസ് കിറ്റ് അടക്കം നൽകാനാണ് പൊതുവിതരണ വകുപ്പ് തീരുമാനം. ഇതോടെ സംസ്ഥാന സഹായവും നിലയ്ക്കും. കോവിഡ് കാലത്ത് ജോലിയില്ലാതെയും മറ്റും ബുദ്ധിമുട്ടിയ കുടുംബങ്ങൾക്ക് മാസങ്ങളായി ഏറെ ആശ്വാസമായിരുന്നു റേഷൻ വസ്തുക്കളും ഭക്ഷ്യക്കിറ്റുകളും.
ഏപ്രിൽ, മേയ്, ജൂൺ മാസങ്ങളിലും തുടർന്ന് ജൂലൈ മുതൽ നവംബർ വരെ അഞ്ചു മാസങ്ങളിലുമാണ് കേന്ദ്ര റേഷൻ വിഹിതം സംസ്ഥാനങ്ങൾക്ക് അനുവദിച്ചത്. ദേശീയ ഭക്ഷ്യോത്പാദനം റെക്കോഡിലെത്തിയ സാഹചര്യത്തിൽ കരുതൽ ധാന്യത്തിൽ നിന്നാണ് കോവിഡ് സൗജന്യ റേഷൻ അനുവദിച്ചത്. ആദ്യഘട്ടത്തിൽ അന്ത്യോദയ, മുൻഗണന കാർഡുകളിലെ അംഗങ്ങൾക്ക് അഞ്ച് കിലോ വീതം അരിയും കാർഡിന് ഒരു കിലോ കടലയുമാണ് നൽകിയത്. രണ്ടാംഘട്ടത്തിൽ നവംബർ വരെ കാർഡിന് അഞ്ചു കിലോ അരിയും ഒരു കിലോ കടലയും കേന്ദ്രം നൽകി.
കേരളത്തിൽ 5.92 ലക്ഷം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും 31.5 ലക്ഷം പിങ്ക് കാർഡ് ഉടമകൾക്കുമാണ് ഇത് ലഭിച്ചത്. സംസ്ഥാനത്തിന് പ്രതിമാസം 77,400 മെട്രിക് ടൺ അരിയും 3743 മെട്രിക് ടൺ കടലയുമാണ് പദ്ധതിയിലൂടെ ലഭിച്ചത്. വിഹിതം തുടർന്ന് ലഭിക്കാൻ കേന്ദ്രത്തിന് സംസ്ഥാന സർക്കാർ കത്തയച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ റേഷൻ വിഹിതം കൂടാതെ ഏപ്രിൽ മുതൽ സൗജന്യകിറ്റ് മുഴുവൻ കാർഡുടമകൾക്കും നൽകി. കാർഡ് ഇല്ലാത്തവർക്ക് ആദ്യഘട്ടത്തിൽ റേഷൻ അരിയും നൽകി. കൂടാതെ സ്കൂൾ വിദ്യാർഥികൾക്കും അന്തർ സംസ്ഥാന തൊഴിലാളികൾക്കും സൗജന്യ കിറ്റ് നൽകി.
ട്രോളിങ് നിേരാധന കാലത്ത് മത്സ്യത്തൊഴിലാളികൾക്കും ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കൂടാതെ പൊതുവിഭാഗം കാർഡ് ഉടമകൾക്ക് 15 രൂപ നിരക്കിൽ 10 കിലോ അരി നൽകി. ഒക്ടോബർ, നവംബർ മാസങ്ങളിൽ അരി ഇല്ലാത്തതിനാൽ ഇത്രയധികം അരി വിതരണം ചെയ്യാനായില്ല. നിലവിലെ സാഹചര്യത്തിൽ ഡിസംബർ വെരയാണ് കിറ്റ് വിതരണം പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ കിറ്റ് വിതരണം തദ്ദേശ സ്ഥാപന െതരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഉയർത്തിക്കാട്ടുന്ന പ്രധാന നേട്ടമാണ്.
അതുകൊണ്ടുതന്നെ നിയമസഭ െതരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിനിൽെക്ക കിറ്റ് വിതരണം തുടരാനാണ് സാധ്യത. തെരെഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിക്കുന്നതിന് പിന്നാെല തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ മന്ത്രിസഭ തീരുമാനമുണ്ടാവും.