Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജയിലുകളിലും കോവിഡ്​...

ജയിലുകളിലും കോവിഡ്​ വ്യാപനം; തടവുകാർക്ക്​ രണ്ടാഴ്​ച പരോൾ

text_fields
bookmark_border
kannur central jail
cancel

തിരുവനന്തപുരം: ജയിലുകളിലും കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ആവശ്യപ്പെടുകയാണെങ്കിൽ അർഹതയുള്ള തടവുകാർക്ക്​ രണ്ടാഴ്​ച പരോൾ അനുവദിക്കാൻ സർക്കാർ തീരുമാനം. പല ജയിലുകളിലും കോവിഡ്​ വ്യാപകമായ സാഹചര്യത്തിൽ അർഹരായവർക്ക്​ പരോൾ അനുവദിക്കണമെന്ന്​ ജയിൽ മേധാവി ഋഷിരാജ്​ സിങ്​ സർക്കാറിനോട്​ ശിപാർ​ശ ചെയ്​തിരുന്നു. അതുപ്രകാരം ചീഫ് ​സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള എക്​സിക്യൂട്ടിവ്​ കമ്മിറ്റി യോഗം ചേർന്നാണ്​ തീരുമാനം എടുത്തത്​. എന്നാൽ, ക്രൂരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട്​ ശിക്ഷ അനുഭവിക്കുന്നവർക്ക്​ പരോൾ അനുവദിക്കില്ല.

കഴിഞ്ഞവർഷവും കോവിഡ്​ രൂക്ഷമായ സാഹചര്യത്തിൽ തടവുകാർക്ക്​ പരോൾ അനുവദിച്ചിരുന്നു. പലതവണ ഇത്​ നീട്ടി​നൽകുകയും ചെയ്​തു. എന്നാൽ പല തടവുകാരും മടങ്ങിയെത്താൻ വൈകിയത്​ പ്രശ്​നം സൃഷ്​ടിച്ചിരുന്നു. കണ്ണൂർ, കാക്കനാട്​ തുടങ്ങിയ ജയിലുകളിൽ നടത്തിയ പരിശോധനകളിൽ നിരവധിപേർക്ക്​ രോഗം സ്​ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:parole​Covid 19
News Summary - covid spread in prisons; Prisoners get two weeks parole
Next Story