Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി; കോഴിക്കോട്ട് ഇറങ്ങിയ ആറു പേർക്ക് കോവിഡ് ലക്ഷണം
text_fieldsbookmark_border
തിരുവനന്തപുരം: ലോക്ഡൗണിൽപ്പെട്ട് ഉത്തരേന്ത്യയിൽ കുടുങ്ങിയവരുമായി ഡൽഹിയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിൻ തിരുവനന്തപുരത്തെത്തി. വെള്ളിയാഴ്ച രാവിലെ 400 ഓളം യാത്രക്കാരുമായാണ് ട്രെയിൻ തിരുവനന്തപുരത്തെത്തിയത്. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട്ട് 216 യാത്രക്കാരും എറണാകുളത്ത് 258 യാത്രക്കാരും ഇറങ്ങിയിരുന്നു. കോഴിക്കോട്ട് ഇറങ്ങിയ 6 പേരെ കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
വ്യാഴാഴ്ച രാത്രി 10നാണ് ട്രെയിൻ കോഴിക്കോട്ട് എത്തിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചിന് തിരുവനന്തപുരത്തുമെത്തി. വിദ്യാർഥികളും രോഗികളും ഗർഭിണികളും വിനോദയാത്രക്ക് േപായി കുടുങ്ങിയവരും ട്രെയിനിലുണ്ട്. വിശദ പരിശോധനകൾക്ക് ശേഷമാണ് യാത്രികരെ പുറത്തെത്തിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ വീടുകളിൽ ക്വാറന്റീനിലേക്ക് അയച്ചു.
Next Story
