ക്വാറൻറീനിൽ മുറിക്ക് പുറത്തിറങ്ങിയ പ്രവാസിക്കും സഹായിച്ച സുഹൃത്തിനുെമതിരെ കേസ്
text_fieldsകോഴിക്കോട്: ക്വാറൻറീനിൽ കഴിയുന്നതിനിടെ പുറത്തിറങ്ങിയ പ്രവാസിക്കും സഹായിച്ച സുഹൃത്തിനുെമതിരെ കേസ്. റെയിൽവേ സ്റ്റേഷനുസമീപം വൺഡേ പാലസ് ലോഡ്ജിൽ പെയ്ഡ് ക്വാറൻറീനിൽ കഴിയുന്ന നടക്കാവ് സ്വദേശി പി.പി യൂസുഫ്, കാണാനെത്തിയ സുഹൃത്ത് ഗാന്ധിറോഡ് നാലുകുടിപറമ്പ് മുസാബിർ എന്നിവർക്കെതിരെയാണ് ടൗൺ െപാലീസ് കേെസടുത്തത്.
കഴിഞ്ഞദിവസം വൈകീട്ട് ലോഡ്ജിന് പുറത്തുനിന്ന യൂസുഫിനോട് ആരോഗ്യപ്രവർത്തകർ മുറിയിലേക്ക് പോകാൻ നിർദേശിച്ചിട്ടും കൂട്ടാക്കിയില്ല.
ഒടുവിൽ പി.പി.ഇ കിറ്റ് അടക്കം ധരിച്ച ആരോഗ്യപ്രവർത്തകർ ബലംപ്രയോഗിച്ച് മുറിയിൽ അടക്കുകയായിരുന്നു. മുസാബിർ സിഗരറ്റ് അടക്കം യൂസുഫിന് എത്തിച്ചുനൽകിയിരുന്നു. ഹെൽത്ത് ഇൻസ്പെക്ടറുടെ പരാതിയിലാണ് കേെസടുത്തത്.
