കോഴിക്കോട്ട് ഞായറാഴ്ച നിയന്ത്രണങ്ങൾ; അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടരുത്
text_fieldsകോഴിക്കോട്: കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ ജില്ലയിൽ ഞായറാഴ്ച ലോക്ഡൗൺ ഏർപ്പെടുത്തി. ഡിസാസ്റ്റർ മാനേജ്മെൻറ് ആക്ട് പ്രകാരം ജില്ല കലക്ടർ സാംബശിവ റാവുവാണ് ഉത്തരവിറക്കിയത്. ഏപ്രിൽ 18 മുതൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണ് ഞായറാഴ്ചകളിലെ ലോക്ഡൗൺ. ഞായറാഴ്ചത്തെ കൂടിച്ചേരലുകൾ അഞ്ചുപേരിൽ മാത്രമായി ചുരുക്കണം.
പൊതുജനങ്ങൾ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും കടകളും സ്ഥാപനങ്ങൾക്കും രാത്രി ഏഴുവരെ പ്രവർത്തിക്കാം. മറ്റു സ്ഥാപനങ്ങളും ബീച്ച്, പാർക്ക്, വിനോദ കേന്ദ്രങ്ങൾ എന്നിവയും തുറന്ന് പ്രവർത്തിക്കാൻ പാടില്ല.
അതേസമയം പൊതു ഗതാഗത സംവിധാനം സാധാരണ നിലയിൽ പ്രവർത്തിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കി. മേൽ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ 2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ 51 മുതൽ 60 വരെയുള്ള വകുപ്പുകൾ പ്രകാരവും ഇന്ത്യൻ പീനൽ കോഡിന്റെ 188ാം വകുപ്പ് പ്രകാരവും മറ്റു ചട്ടങ്ങളും ഉൾപ്പെടുത്തി നിയമനടപടി സ്വീകരിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.