Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​ പ്രതിരോധം; സംസ്ഥാന സർക്കാറിന്​ പൂർണ പിന്തുണയെന്ന്​ -പി.കെ കുഞ്ഞാലിക്കുട്ടി

text_fields
bookmark_border
കേന്ദ്രവീഴ്​ച കേരളം ആവർത്തിക്കരുത്​
കോവിഡ്​ പ്രതിരോധം; സംസ്ഥാന സർക്കാറിന്​ പൂർണ പിന്തുണയെന്ന്​ -പി.കെ കുഞ്ഞാലിക്കുട്ടി
cancel

മലപ്പുറം: കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും ഒത്തൊരുമിക്കണമെന്നാണ്​ യു.ഡി.എഫി​െൻറയും മുസ്‌ലിം ലീഗി​െൻറയും നയമെന്ന്​ പി.​െക. കുഞ്ഞാലിക്കുട്ടി. എന്നാൽ, സർക്കാറുകൾ കൃത്യമായ ഉത്തരവാദിത്തം കാണിക്കണം. കേന്ദ്ര സർക്കാർ രാഷ്​ട്രീയ പേരെടുക്കലിനാണ് ആദ്യഘട്ടത്തിൽ ശ്രമിച്ചത്​. ലോക രാജ്യങ്ങൾ അവരുടെ പൗരന്മാരെ സംരക്ഷിക്കാൻ ശ്രമിച്ചപ്പോൾ കേന്ദ്ര സർക്കാർ 'പൊളിറ്റിക്കൽ മൈലേജി'ൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്​. ധാരാളം വീഴ്ചകൾ ഇക്കാര്യത്തിൽ അവരുടെ ഭാഗത്തുണ്ടായി. കേരള സർക്കാറും ഇത് ആവർത്തിക്കരുതെന്ന്​ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പ്രതിദിന ടെസ്​റ്റ്​ പോസിറ്റിവ് നിരക്ക് ക്രമാതീതമായി ഉയരുന്ന ഈ സമയത്ത് സന്ദർഭത്തിനനുസരിച്ച്​ ഉണർന്ന് പ്രവർത്തിക്കണം. ഈ പ്രതിസന്ധിയെ കുറ്റമറ്റ രീതിയിൽ കൈകാര്യം ചെയ്യണം. അതിന് പ്രതിപക്ഷത്തി​െൻറ പൂർണ പിന്തുണയുണ്ടാവും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ട് ആണെന്നും അതിലേക്ക് സംഭാവനകൾ നൽകുന്നത് നല്ലകാര്യമാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid resistance PK Kunhalikutty fully supports state government
Next Story