കോവിഡ് ഭേദമായ ഗര്‍ഭിണി വീട്ടില്‍ പ്രസവിച്ചു; ആശുപത്രിയിലെത്താനായത് ഒരു മണിക്കൂര്‍ വൈകി
text_fieldsകാസർകോട്: കോവിഡ് ഭേദമായി രണ്ടാഴ്ച മുമ്പ് പരിയാരം മെഡിക്കല്‍ കോളജില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഗര്‍ഭിണിയായ യുവതി വീട്ടില്‍ പ്രസവിച്ചു. ചെമ്മനാട് പഞ്ചായത്ത് പരിധിയില്‍പെട്ട പ്രദേശത്തെ യുവതിയാണ് ഞായറാഴ്ച ഉച്ചക്ക് ഒരു മണിയോടെ വീട്ടില്‍വെച്ച് പ്രസവിച്ചത്. പ്രസവാനന്തര പരിചരണത്തിന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കാന്‍ ഒരു മണിക്കൂര്‍ വൈകി. ജനറല്‍ ആശുപത്രി കോവിഡ് ചികിത്സക്കു മാത്രമായി മാറ്റിയതിനാല്‍ ചെങ്കള നായനാര്‍ ആശുപത്രിയിലാണ് സര്‍ക്കാര്‍ പ്രസവ ചികിത്സ മാറ്റിയത്. ഇതിെൻറ അടിസ്ഥാനത്തില്‍ അമ്മയെയും കുഞ്ഞിനെയും ചെങ്കള ആശുപത്രിയിലേക്ക് 108 ആംബുലന്‍സ് വരുത്തി മാറ്റിയെങ്കിലും കോവിഡ് ചികിത്സ കഴിഞ്ഞ് വന്നതുകൊണ്ട് അവിടെ പ്രവേശിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറായില്ല. ഇതേ തുടര്‍ന്ന് ചികിത്സ മണിക്കൂറുകളോളം വൈകിയതോടെ ബന്ധുക്കള്‍ ബഹളം വെച്ചു. ഒടുവില്‍ ജനറല്‍ ആശുപത്രിയില്‍ പ്രത്യേക സംവിധാനം ഒരുക്കി അവിടേക്ക് അമ്മയെയും കുഞ്ഞിനെയും മാറ്റുകയായിരുന്നു.
രാവിലെ 11 മണിക്കും പിന്നീട് ഉച്ചക്ക് 12 മണിക്കും പൊലീസിെൻറ ഫ്ലയിങ് സ്ക്വാഡ് രണ്ടു തവണ ഇവരുടെ വീട്ടിലെത്തി എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ആശുപത്രിയില്‍ പോകേണ്ട സാഹചര്യമോ ഉണ്ടോയെന്ന് അന്വേഷിച്ചിരുന്നതായി മേല്‍പ്പറമ്പ് സി.ഐ ബെന്നിലാലു പറഞ്ഞു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പൊലീസിനെ അറിയിക്കാനും 108 ആംബുലന്‍സില്‍ അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. പ്രത്യേക നമ്പറും കൈമാറിയിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയും പ്രസവിക്കുകയും ചെയ്തത്. വിവരം പൊലീസ് ഫ്ലയിങ് സ്ക്വാഡിന് ലഭിച്ചതോടെ സി.ഐ അടക്കമുള്ള പൊലീസ് സംഘമെത്തി. 108 ആംബുലന്‍സ് പെട്ടെന്ന് പുറപ്പെട്ട് എത്തിയെങ്കിലും പ്രദേശത്തെ ഉള്‍ഭാഗങ്ങളിലേക്കു പോകുന്ന റോഡുകളെല്ലാം അടച്ചിട്ടിരിക്കുന്നതിനാല്‍ ചുറ്റിവളഞ്ഞാണ് വീട്ടിലേക്ക് എത്താന്‍ കഴിഞ്ഞത്. ആരോഗ്യപ്രവര്‍ത്തകര്‍ അമ്മക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നടത്തി ആംബുലന്‍സില്‍ കയറ്റുമ്പോള്‍ ഉച്ചക്ക് രണ്ടു മണി കഴിഞ്ഞിരുന്നു.
ആശുപത്രിയില്‍ എത്തിയപ്പോഴാണ് കോവിഡ് ചികിത്സ കഴിഞ്ഞുവെന്നതിെൻറ പേരില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തടസ്സവാദം ഉന്നയിക്കപ്പെട്ടത്. ഇതോടെയാണ് ഡി.എം.ഒ അടക്കമുള്ളവര്‍ ഇടപെട്ട് വൈകീട്ടോടെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റാനുള്ള സംവിധാനം ഒരുക്കിയത്.
ഭാര്യക്ക് പ്രസവത്തിനായി നാട്ടില്‍ തന്നെയുള്ള ഏതെങ്കിലും ആശുപത്രിയില്‍ സൗകര്യം ഏര്പ്പെടുത്തണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും ആരോഗ്യ വകുപ്പ് അധികൃതര്‍ പരിഗണിച്ചില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതിപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
