Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്: തടവുകാരെ...

കോവിഡ്: തടവുകാരെ പരോളിലോ ജാമ്യത്തിലോ വിടാൻ​ ശിപാർശ

text_fields
bookmark_border
കോവിഡ്: തടവുകാരെ പരോളിലോ ജാമ്യത്തിലോ വിടാൻ​ ശിപാർശ
cancel

കൊച്ചി: 10 വർഷംവരെ തടവിന് ശിക്ഷിച്ച പ്രതികളെയും വിചാരണത്തടവുകാ​െരയും കോവിഡ് പ​ശ്ചാത്തലത്തിൽ പരോളിലോ ജാമ്യത്തിലോ വിടാൻ​ ഹൈകോടതി ജഡ്​ജിയടങ്ങുന്ന ഉന്നതാധികാര സമിതിയുടെ ശിപാർശ. മയക്കുമരുന്ന്, പോക്സോ, ലൈംഗികാതിക്രമം, ഹൈവേകളിലെ പിടിച്ചുപറി തുടങ്ങിയ കേസുകളിൽ പിടിയിലായവർ ഒഴികെയുള്ളവരെ താൽക്കാലികമായി ജയിൽ മോചിതരാക്കാമെന്നാണ്​ മുതിർന്ന ഹൈകോടതി ജഡ്​ജി സി.ടി. രവികുമാർ അധ്യക്ഷനായ സമിതി നിർദേശിച്ചത്​. ഇക്കാര്യത്തിൽ സർക്കാറാണ് തീരുമാനമെടുക്കേണ്ടത്​​. 10 വർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്​ത വിചാരണത്തടവുകാർക്കാണ്​ മോചനത്തിന്​ അർഹത​.​

ജയിൽ ഡി.ജി.പി നൽകിയ അപേക്ഷയിലാണ്​ സമിതിയുടെ ശിപാർശ. നിലവിൽ ഏഴുവർഷം വരെ തടവുശിക്ഷ വിധിച്ചവരും ശിക്ഷിക്കാവുന്നവരുമായ 690 തടവുകാരെ​ കോവിഡ്​ പ​ശ്ചാത്തലത്തിൽ ഹൈകോടതി അനുമതിയോടെ ജയിൽ മോചിതരാക്കിയിരുന്നു. എന്നാൽ, ഇതുകൊണ്ടുമാത്രം ജയിലിൽ സമൂഹ അകലം ഉറപ്പാക്കാനാവുന്നില്ലെന്ന് കാണിച്ചാണ് 10വർഷം തടവിന്​ ശിക്ഷിച്ചവരെ മോചിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട്​ ജയിൽ ഡി.ജി.പി​ ഉന്നതാധികാര സമിതിക്ക്​ അപേക്ഷ നൽകിയത്​.

10 വർഷം വരെ തടവ്​ ലഭിക്കാവുന്ന 869 വിചാരണത്തടവുകാരാണ്​ ജയിലിലുള്ളത്​. സുപ്രീംകോടതിയുടെ മാർച്ച് 23ലെ ഉത്തരവി​െൻറ അടിസ്ഥാനത്തിൽ ഹൈകോടതി സ്വമേധയാ എടുത്ത കേസിലാണ്​ ഏഴുവർഷം വരെ തടവിന് ശിക്ഷിച്ചവരെ ജയിൽ മോചിതരാക്കാൻ നേര​േത്ത ശിപാർശയുണ്ടായത്​. അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജയിൽ ഡി.ജി.പി ഋഷിരാജ് സിങ്​ എന്നിവരാണ് കോവിഡിനെത്തുടർന്ന്​ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ രൂപവത്​കരിച്ച​ ഉന്നതാധികാര സമിതിയിലെ മറ്റ്​ അംഗങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jailprisonercovid
News Summary - covid: Recommendation to release prisoners on parole or bail
Next Story