Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദീപുവിന്റെ സംസ്കാര ചടങ്ങിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ചു; സാബു എം. ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ കേസ്

text_fields
bookmark_border
deepu- sabu m jacob
cancel

കൊച്ചി: ട്വന്റി20 പ്രവര്‍ത്തകന്‍ ദീപുവിന്റെ സംസ്കാര ചടങ്ങിനിടെ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കിറ്റെക്‌സ് എം.ഡി സാബു എം. ജേക്കബ് ഉള്‍പ്പെടെ 29 പേര്‍ക്കെതിരെ കേസ്. കോവിഡ് മാനദണ്ഡം ലംഘിച്ച് ചടങ്ങിൽ പങ്കെടുത്തവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. സാബു അടക്കം ആയിരത്തോളം പേര്‍ക്കെതിരെയാണ് നടപടി. വിഡിയോ നോക്കി ആളുകളെ തിരിച്ചറിയുന്ന മുറയ്ക്ക് നോട്ടീസ് അയക്കുമെന്ന് പൊലീസ് പറഞ്ഞു.

എന്നാൽ പൊലീസിന്റെ അനുവാദത്തോട് കൂടിയായിരുന്നു ചടങ്ങ് നടത്തിയതെന്ന് സാബു എം.​ ജേക്കബ് പ്രതികരിച്ചു. പാർട്ടി സമ്മേളനത്തിൽ പ്രോട്ടേ​ാക്കോൾ പാലിച്ചിട്ടില്ലെന്നും ഭരിക്കുന്ന പാർട്ടിക്ക് വേറെ നിയമമാണെന്നും സാബു പറഞ്ഞു. സി.പി.എമ്മുകാരുടെ സകല വൃത്തികേടുകളും പുറത്തുവരുമെന്നും പി.വി. ​ശ്രീനിജൻ എം.എൽ.എയുടെ ഫോൺ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദീ​പു​വി​ന്‍റെ മ​ര​ണം ത​ല​യി​ലേ​റ്റ ക്ഷ​തം മൂ​ല​മാ​ണെ​ന്ന്​​ പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്ഷ​തം​മൂ​ലം ര​ക്ത​ധ​മ​നി പൊ​ട്ടി. ത​ല​ച്ചോ​റി​ൽ ര​ക്തം ക​ട്ട​പി​ടി​ച്ച​താ​യും പ്രാ​ഥ​മി​ക പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ത​ല​യോ​ട്ടി​യി​ൽ ര​ണ്ടി​ട​ത്ത്​ ക്ഷ​തം ഉ​ള്ള​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ര​ൾ രോ​ഗം സ്ഥി​തി വ​ഷ​ളാ​ക്കി​യെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നു​മു​മ്പ്​ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം ദീ​പു​വി​ന്‍റെ മൃ​ത​ദേ​ഹം ട്വ​ന്‍റി20​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ലാ​പ​യാ​ത്ര​യാ​യി കാ​വു​ങ്ങ​പ​റ​മ്പി​ലെ വീ​ട്ടി​ലെ​ത്തി​ച്ചു. പി​ന്നീ​ട് ​വൈ​കീ​ട്ട് കാ​ക്ക​നാ​ട്ട് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ വീ​ട്ടി​ലെ​ത്തി റീ​ത്ത്‌ സ​മ​ര്‍പ്പി​ച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - covid protocol violation during Deepu's funeral; Case against 29 including Sabu M Jacob
Next Story