Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇടുക്കി റി​േസാർട്ടിലെ...

ഇടുക്കി റി​േസാർട്ടിലെ നിശാപാർട്ടി: ആറുപേർ അറസ്​റ്റിൽ

text_fields
bookmark_border
ഇടുക്കി റി​േസാർട്ടിലെ നിശാപാർട്ടി: ആറുപേർ അറസ്​റ്റിൽ
cancel

അടിമാലി (ഇടുക്കി): കോവിഡ്​ പ്രേ​ട്ടോകോൾ ലംഘിച്ച്​ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച കേസിൽ ആറുപേർ അറസ്​റ്റിൽ.  ശാന്തൻപാറ രാജാപാറ ജംഗിൾ പാലസ്​ റിസോർട്ട്​ മാനേജർ ഷാജി (36), ക്രഷർ മാനേജർ ബേസിൽ ജോർജ്​ (41), ജീവനക്കാരായ മനു കൃഷ്ണൻ (29), ബാബു മാധവൻ (35), കുട്ടപ്പായി (46), ആർ. കണ്ണൻ (36) എന്നിവരെയാണ് ശാന്തൻപാറ പൊലീസ്​ ഇൻസ്പെക്ടർ കെ.എസ്. ജയ​​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്തത്. 

 

റിസോർട്ട്​-ക്രഷർ ഉടമകൾ ഉൾപ്പെടെ 47 പേർക്കെതിരെയാണ് കേസ്​​. ജൂൺ 28ന് രാത്രിയാണ്​ സംഭവം. അനധികൃത ലഹരി ഉപയോഗം നടന്നിട്ടുണ്ടോ എന്നതടക്കം കാര്യങ്ങൾ അന്വേഷിച്ചുവരികയാണ്​. വെള്ളക്കത്തേരിയിലെ അടഞ്ഞുകിടക്കുന്ന പാറമട അടുത്തിടെ കോതമംഗലം സ്വദേശി വാടകക്കെടുത്തിരുന്നു. ഇതിനോട്​ ചേർന്ന ക്രഷർ യൂനിറ്റ്  ജൂൺ 28നാണ്​ തുറന്നത്​. ഇതോടനുബന്ധിച്ചാണ്​ ആഡംബര റിസോർട്ടിൽ നിശാപാർട്ടി സംഘടിപ്പിച്ചത്.

പാർട്ടിയിൽ പ​ങ്കെടുത്തവർ ബെല്ലി ഡാൻസ്​ ചെയ്യുന്ന യുവതി​െക്കാപ്പം വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്​റ്റ്​ ചെയ്​തതോടെ പരാതി ഉയരുകയും പൊലീസ്​ കേസെടുക്കുകയുമായിരുന്നു. 
മുന്നൂറോളം പേർ പാർട്ടിയിൽ പങ്കെടുത്തെങ്കിലും പ്രമുഖരെയും ഉന്നത ഉദ്യോഗസ്ഥരെയും ഒഴിവാക്കിയാണ് കേസെടുത്തതെന്ന് ആക്ഷേപമുണ്ട്​. മദ്യം വിളമ്പിയത് സംബന്ധിച്ച് നെടുങ്കണ്ടം എക്സൈസ്​ അന്വേഷണം നടത്തുന്നുണ്ടെങ്കിലും കേസ് രജിസ്​​റ്റർ ചെയ്തിട്ടില്ല.

തമിഴ്നാട്ടിൽനിന്ന് കരിങ്കല്ല് കൊണ്ടുവന്ന് ക്രഷർ പ്രവർത്തിപ്പിക്കാനായിരുന്നു പദ്ധതി. ഉദ്യോഗസ്ഥരുടെയും രാഷ്​്​ട്രീയ നേതൃത്വങ്ങളുടെയും സഹായം കിട്ടാൻ​ പ്രീതിപ്പെടുത്തുന്നതിനാണ് ബെല്ലി ഡാൻസും നിശാപാർട്ടിയും ഒരുക്കിയതെന്നാണ്​ വിവരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid protocol case idukki resort night party-kerala news
Next Story