Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കോവിഡ് പ്രതിരോധം: കേരളത്തിന് ഇന്ത്യ ടുഡെ അവാർഡ്
text_fieldsbookmark_border
തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ഇന്ത്യ ടുഡെ അവാർഡ് കേരളത്തിന്. സംസ്ഥാന വിഭാഗത്തിലെ ഇന്ത്യ ടുഡെ ഹെൽത്ത് ഗിരി അവാർഡാണ് കേരളത്തിന് ലഭിച്ചത്.
കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഡോ. ഹർഷവർധനിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി. ഡൽഹി, ഒഡീഷ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളെ പിന്തള്ളിയാണ് മികച്ച കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള അവാർഡ് കേരളം സ്വന്തമാക്കിയത്. നൂറിൽ 94.2 സ്കോർ നേടിയാണ് അവാർഡ് നേട്ടം.
ട്രസ്റ്റിങ്, ഐസൊലേഷൻ വാർഡുകളുടെ പ്രവർത്തനം, ഫണ്ട് അനുവദിക്കുന്നതിലും ചിലവഴിക്കുന്നതിലും നടത്തിയ കൃത്യത, മരണ നിരക്ക് കുറക്കുന്നതിലെ ശ്രദ്ധ, മികച്ച ചികിത്സ, സംസ്ഥാന സർക്കാറിെൻറ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവാർഡ്.
Next Story

