Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിമാന യാത്രക്കിടെയാവാം...

വിമാന യാത്രക്കിടെയാവാം രോഗബാധ –പ്രവാസികൾ

text_fields
bookmark_border
വിമാന യാത്രക്കിടെയാവാം രോഗബാധ –പ്രവാസികൾ
cancel

മ​ല​പ്പു​റം: ഗ​ൾ​ഫ്​ നാ​ടു​ക​ളി​ൽ​നി​ന്ന്​ വ​ന്ന​വ​ർ​ക്ക്​ കൂ​ട്ട​ത്തോ​ടെ കോ​വി​ഡ്​ 19 സ്​​ഥി​രീ​ക​രി​ക്കു​ന്ന​ത്​ സം​ശ​യ​ത്തി​നി​ട​യാ​ക്കു​ന്ന​താ​യി പ്ര​വാ​സി​ക​ൾ. എ​വി​ടെ നി​ന്നാ​ണ്​ ഇ​വ​ർ​ക്ക്​ രോ​ഗം പി​ടി​പെ​ടു​ന്ന​തെ​ന്ന കാ​ര്യ​ത്തി​ലാ​ണ്​ അ​വ്യ​ക്​​ത​ത നി​ല​നി​ൽ​ക്കു​ന്ന​ത്. ദു​ബൈ, അ​ബൂ​ദ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന്​ ക​രി​പ്പൂ​ർ, നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി നാ​ട്ടി​ലെ​ത്തി​യ​വ​ർ​ക്കാ​ണ്​ കേ​ര​ള​ത്തി​ലും മ​റ്റു സം​സ്​​ഥാ​ന​ങ്ങ​ളി​ലും കൂ​ടു​ത​ലും വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.


നാ​ട്ടി​ലെ​ത്തി ഒ​രാ​ഴ്​​ച​ ക​ഴി​ഞ്ഞാ​ണ്​ പ​ല​ർ​ക്കും രോ​ഗ​ല​ക്ഷ​ണ​ം ക​ണ്ടത്. അ​തേ​സ​മ​യം, ഗ​ൾ​ഫി​ലെ ജോ​ലി സ്​​ഥ​ല​ത്തും ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന മു​റി​യി​ലു​ള്ള​വ​ർ​ക്കും കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. പി​ന്നെ എ​വി​ടെ നി​ന്നാ​ണ്​ ​ത​ങ്ങ​ൾ​ക്ക്​ രോ​ഗം പി​ടി​പെ​ട്ട​തെ​ന്നാ​ണ്​ പ്ര​വാ​സി​ക​ൾ ചോ​ദി​ക്കു​ന്ന​ത്. എ​യ​ർ ക​ണ്ടീ​ഷ​ണ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന വി​മാ​ന​ത്തി​ൽ കോ​വി​ഡ്​ 19 രൂ​ക്ഷ​മാ​യി ബാ​ധി​ച്ച രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ട​ക്ക​മു​ള്ള​വ​ർ യാ​ത്ര ചെ​യ്​​തി​ട്ടു​ണ്ട്. ട്രാ​ൻ​സി​റ്റ്​ യാ​ത്ര​ക്കാ​രാ​യി ഇ​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും ദു​ബൈ, അ​ബൂ​ദ​ബി വ​ഴി​യാ​ണ്​ യാ​ത്ര ചെ​യ്​​തി​രു​ന്ന​ത്. ഇ​ങ്ങ​നെ യാ​ത്ര ചെ​യ്​​ത​വ​രി​ൽ വൈ​റ​സ്​ ബാ​ധി​ച്ച​വ​രു​മു​ണ്ടാ​യി​രു​ന്നു. ഇ​വ​ർ യാ​ത്ര ചെ​യ്​​ത വി​മാ​ന​ങ്ങ​ൾ മ​തി​യാ​യ രീ​തി​യി​ൽ അ​ണു​മു​ക്​​ത​മാ​ക്കി​യി​രു​ന്നോ എ​ന്ന്​ വ്യ​ക്​​ത​മ​ല്ല.


അ​ണു​മു​ക്​​ത​മാ​ക്കാ​ത്ത വി​മാ​ന​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്​​ത​താ​വാം​ രോ​ഗം പി​ടി​പെ​ടാ​ൻ കാ​ര​ണ​മെ​ന്ന സം​ശ​യം പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ശ​ക്​​ത​മാ​ണ്. ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - covid pravasi talks-kerala news
Next Story