കണ്ണൂർ: കോവിഡ് രോഗി ആശുപത്രിയിൽ തൂങ്ങി മരിച്ചു. ഓട്ടോ ഡ്രൈവറായ ചാല സ്വദേശി രവീന്ദ്രൻ(60)ആണ് പരിയാരം മെഡിക്കൽ കോളജിൽ മരിച്ചത്. കോവിഡ് സ്ഥിരീകരിച്ച ഇയാളെ ഇന്നലെ രാത്രിയായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ ഭാര്യക്ക് നേരത്തേ രോഗം സ്ഥിരീകരിച്ചിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾക്കും പോസിറ്റീവായത്. തുടർപരിശോധനക്കായി ഇന്ന് രാവിലെ ഡോക്ടർമാർ എത്തിയപ്പോൾ ഇയാളെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിലുള്ള മാനസിക പ്രയാസമാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് വിവരം.