കൊല്ലത്ത് കുടുംബത്തിലെ നാലുപേർക്ക് കോവിഡ്
text_fieldsകൊല്ലം: ജില്ലയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മേയ് 16ന് IX 538 അബുദബി- തിരുവനന്തപുരം വിമാനത്തിൽ എത്തിയ കുളത്തൂപ്പുഴ സ്വദേശികളാണിവർ. 58 വയസുള്ള മാതാവ്, 27 വയസുള്ള മകൾ, അവരുടെ ഒന്നും നാലും വയസുള്ള കുട്ടികൾ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
നേരത്തെ കോവിഡ് പോസിറ്റിവ് റിപ്പോർട്ട് ചെയ്തയാളുടെ തൊട്ടടുത്ത സീറ്റുകളാണ് വിമാനത്തിൽ ഇവർക്ക് ലഭിച്ചിരുന്നത്. സഹയാത്രികരിൽ ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മുൻകരുതൽ നടപടിയായി ജില്ലയിലെ 67 യാത്രക്കാരുടേയും സാമ്പിൾ ശേഖരിക്കുകയായിരുന്നു. രോഗലക്ഷണമുള്ളതിനാൽ മുൻകരുതലെന്ന നിലയിൽ ഇവരെ ആശുപത്രി നിരീക്ഷണത്തിലാക്കി.
പരിശോധന ഫലം പോസിറ്റിവായതോടെ നാലു പേരെയും പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രവാസികൾ കൂടുതലായി കോവിഡ് ബാധിതരായി എത്തുന്ന സാഹചര്യത്തിൽ ജില്ല അതീവജാഗ്രതയിലാണ്. പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുകയും അത്യാവശ്യത്തിനല്ലാത്ത യാത്രകൾ ഒഴിവാക്കുകയും വേണം. സമൂഹവ്യാപനം ചെറുക്കാൻ എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്ന് കലക്ടർ ബി. അബ്്ദുൽ നാസർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
