Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right...

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ടു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്

text_fields
bookmark_border
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത ര​ണ്ടു പേ​ർ​ക്കു​കൂ​ടി കോ​വി​ഡ്
cancel

മേ​പ്പാ​ടി: മു​ണ്ട​ക്കൈ പു​ഞ്ചി​രി​മ​ട്ട​ത്തെ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ര​ണ്ടു പേ​ർ​ക്കു​കൂ​ടി ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ചൂ​ര​ൽ​മ​ല സ്വ​ദേ​ശി​ക​ൾ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം 37കാ​ര​നാ​യ ചൂ​ര​ൽ​മ​ല സ്വ​ദേ​ശി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്നാ​ണ് ഇ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത സ​മ്പ​ർ​ക്ക​മു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ൽ ര​ണ്ടു പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളെ വ്യാ​ഴാ​ഴ്ച ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും.

രോ​ഗ​വ്യാ​പ​ന​ത്തി​നു​ള്ള സാ​ധ്യ​ത ആ​രോ​ഗ്യ വ​കു​പ്പും ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ക​ഴി​ഞ്ഞ ഏ​ഴി​നാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത്. അ​ന്ന് ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഇ​വ​രോ​ടെ​ല്ലാം ക്വാ​റ​ൻ​റീ​നി​ൽ പോ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി‍െൻറ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ലെ നാ​ലു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെൻറ് സോ​ണു​ക​ളാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad Newscovidkerala land sliderescue workers
Next Story