Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മലപ്പുറം കലക്​ടർ, സബ്​ കലക്​ടർ അടക്കം 22 പേർക്ക്​ കോവിഡ്​

text_fields
bookmark_border
മലപ്പുറം കലക്​ടർ, സബ്​ കലക്​ടർ അടക്കം 22 പേർക്ക്​ കോവിഡ്​
cancel

മലപ്പുറം: ജില്ല പൊലീസ്​ മേധാവിക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതിന്​ പിറകെ കലക്​ടർ കെ. ഗോപാലകൃഷ്​ണൻ, സബ്​ കലക്​ടർ അസി. കലക്​ടർ, എ.എസ്​.പി, ഗൺമാന്മാർ എന്നിവർ അടക്കം 22 പേർക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ചു. കരിപ്പൂരിൽ വിമാന ദുരന്തം നടന്ന ദിവസങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ പ​ങ്കെടുത്തതിന്​ പിറകെ കലക്​ടർ ​ക്വാറൻറീനിൽ പോയിരുന്നു.

മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നടത്തിയ സ്രവ പരിശോധനയിലാണ്​ ഇവർക്ക്​ രോഗം സ്​ഥിരീകരിച്ചത്​. വിമാന ദുരന്തമുണ്ടായപ്പോൾ ഇവരെല്ലാം കരിപ്പൂരിലെത്തുകയും രക്ഷാപ്രവർത്തകരുമായും മറ്റും ഇടപഴകുകയും ചെയ്​തതിരുന്നു. കലക്​ടർക്ക്​ അടക്കം കോവിഡ്​ സ്​ഥിരീകരിച്ചതിനാൽ സിവിൽ സ്​റ്റേഷ​െൻറ പ്രവർത്തനം താളം തെറ്റുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്​. വ്യാഴാഴ്​ചയാണ്​ ജില്ലാ പൊലീസ്​ ചീഫ്​ യു. അബ്​ദുൽ കരീമിന്​ കോവിഡ്​ സ്​ഥിരീകരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story