Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകുടുംബശ്രീ യോഗത്തിലും...

കുടുംബശ്രീ യോഗത്തിലും മരണാനന്തര ചടങ്ങിലും പ​ങ്കെടുത്തു; കോട്ടയത്തെ രോഗികളുടെ സഞ്ചാരപഥം പുറത്തുവിട്ടു

text_fields
bookmark_border
covid-19
cancel

കോട്ടയം: കോവിഡ്​-19 സ്ഥിരീകരിച്ച പനച്ചിക്കാട്​ സ്വദേശിനിയുടെ (രോഗം സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക​​െൻറ അമ ്മ) സഞ്ചാരപഥം അധികൃതർ പുറത്തുവിട്ടു. ഇവർ കുടുംബശ്രീ യോഗത്തിലും കുറിച്ചിയിൽ മരണാനന്തര ചടങ്ങിലും പ​ങ്കെടുത്തത ായി കണ്ടെത്തിയിട്ടുണ്ട്​. ​

മാർച്ച്​ 24നാണ്​ ആരോഗ്യപ്രവർത്തകൻ തിരുവനന്തപുരത്തുനിന്ന്​ വീട്ടിലെത്തുന്നത ്​. ഏപ്രിൽ എട്ടിന്​ രാവിലെ 10.30 മുതൽ 11.30വരെ സചിവോത്തമപുരം പി.എച്ച്​.സി, 11ന്​ രാവിലെ 10.30 മുതൽ 11.30വരെ സചിവോത്തമപുരം പി.എച്ച്​.സി, 18ന്​ രാവിലെ 10ന്​ കുഴിമറ്റം എൻ.എസ്​.എസ്​ സ്​കൂളിനടുത്തുള്ള ജനസേവനകേന്ദ്രം, ഉച്ചക്ക്​ 2.30ന്​ അയൽവീട്ടിൽ കുടുംബശ്രീ ​േയാഗം, 21ന്​​ രാത്രി എട്ടിന്​ കുറിച്ചിയിൽ 10പേരാണ്​ പ​ങ്കെടുത്ത മരണാനന്തര ചടങ്ങിൽ, 22ന്​ രാവിലെ ഒമ്പതുമുതൽ 11.30 വരെ ജനറൽ ആശുപത്രി കെറോണ സെല്ലിൽ ആരോഗ്യപ്രവർത്തകനായ മകനൊപ്പം, 25ന്​ കോവിഡ്​ സ്ഥിരീകരിച്ചു.

മണര്‍കാട് സ്വദേശിയായ ലോറിയുടെ ഡ്രൈവറുടെ സഞ്ചാരപഥം

മാർച്ച്​ 17ന്​ കോട്ടയത്തുനിന്ന്​ പുറപ്പെട്ട ഇയാൾ 20ന്​ മഹാരാഷ്​ട്രയിലെ ഓറഞ്ച്​ തോട്ടത്തിലെത്തി. 22ന്​ മടങ്ങി. 25ന്​ രാവിലെ 10ന്​ അരൂരിലെ എ.​െക.എസ്​. കോൾഡ്​ സ്​റ്റോറേജ്​, 11.30ന്​ ചേർത്തല എസ്​.എം. പഴക്കട, ഉച്ചക്ക്​ രണ്ടിന്​ കുടമാളൂരിലെ പി.എസ്​. ഫ്രൂട്സ്​റ്റാൾ, 2.15 ഓടെ കുടമാളൂർ സ​െൻറ്​ ജോർജ്​ ബേക്കറി. വൈകീട്ട്​ 6.30ന്​ ജില്ല ആശുപത്രിയിലെ കൊറോണ ക്ലിനിക്കിലെത്തി.

രോഗലക്ഷണങ്ങളില്ലെങ്കിലും ഹോം ക്വാറൻറീൻ നിർദേശിച്ചു. ഏപ്രിൽ ഏഴിന്​ രാവിലെ 11.30ന്​ കോട്ടയം മാർക്കറ്റ്​, ഉച്ചക്ക്​ 12.30ന്​ കാവുംപടിക്കൽ റേഷൻ കട, 12.45ന്​ മണർകാട്​ പെട്രോൾ പമ്പിനടുത്തുള്ള പച്ചക്കറികട, എട്ടിന്​ രാവിലെ 10ന്​ മണർകാട്​ പെട്രോൾ പമ്പിന്​ പുറകിലെ ഇറച്ചിക്കട, 15ന്​ രാവിലെ 11 മുതൽ 12.30 വരെ മണർകാട്​ കവലയിലെ ഗ്രാമീൺ ബാങ്ക് എ.ടി.എം​, 23ന്​ രാവിലെ 11ന്​ ജില്ല ആശുപത്രിയിലെത്തി സാമ്പിൾ നൽകി. ഉച്ചക്ക്​ ഒന്നിന്​ മനോരമക്ക്​ എതിർവ​ശത്തെ മെഡിക്കൽ ഷോപ്​, മൂന്നുമണിക്ക്​ കാവുപടിക്കൽ റേഷൻ കട, 24ന്​ ​വൈറസ്​ സ്ഥിരീകരിച്ച്​ മെഡി. കോളജിലെ ഐസൊലേഷൻ വാർഡിലേക്ക്​ മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kottayamroute map
News Summary - covid patients route in kottayam
Next Story