Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വന്തം സഞ്ചാരപഥം...

സ്വന്തം സഞ്ചാരപഥം പുറത്തുവിട്ട്​ വയനാട്​ സ്വദേശി

text_fields
bookmark_border
route-map
cancel
camera_alt???????? ???????????? ?????? ??????

കൽപറ്റ: മാർച്ച്​ 21ന്​ ദുബൈ വിമാനത്താവളം ടെർമിനൽ മൂന്നിൽ നിന്ന്​ ഞാൻ എമിറേറ്റ്സ് ഇ.കെ 568 വിമാനത്തിൽ 9:55ന്​ ബംഗള ൂരുവിലേക്ക്​ യാത്ര തുടങ്ങി. 2:55 ന് ബംഗളൂരുവിൽ എത്തി. തിരക്ക് വളരെ കുറവ്​. ഹെൽത്ത് ഫോം (2 കോപ്പി) പൂരിപ്പിച്ച്​ ഹെൽ ത്ത്​ ഡെസ്​ക്കിൽ ഏൽപിച്ചു.

ശരീരത്തിനെ ഊഷ്‌മാവ്‌ നോർമൽ ആയിരുന്നു. ലഗേജ് എടുത്ത ശേഷം വിമാനത്താവളത്തിന്​ പു റ​െത്തത്തിയ എന്നെയും ബാക്കി യാത്രികരേയും ബസുകളിൽ അടുത്തുള്ള ആകാശ് ഹോസ്പിറ്റലിൽ ചെക്കപ്പിന് കൊണ്ടുപോയി. 14 ദിവസത്തെ ഹോം ക്വാറൻറീൻ നിർദേശിച്ചു. ചെറിയ പനിയും മറ്റും ഉള്ളവർക്ക് 20 ഉം 28 ദിവസങ്ങളായി നീട്ടി കൊടുക്കുന്നതും കണ്ടു.

അതേബസിൽ തിരിച്ച്​ വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്ന്​ രാവിലെ 9:50ന്​ കോഴിക്കോടേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ്​ ഇനി യാത്ര. കുറച്ചു സമയം ആളൊഴിഞ്ഞ ഭാഗത്തു വിശ്രമിച്ചു. നാട്ടിലെ പഞ്ചായത്ത് ഹെൽത്ത്​ ഇൻസ്‌പെക്​ടറെ ഞാൻ വരുന്നുണ്ടെന്ന്​ റിപ്പോർട്ട് ചെയ്തു. വേണ്ട സഹായം എന്തു വേണമെങ്കിലും ആവശ്യപ്പെടാൻ പറഞ്ഞു. തുടർന്നുള്ള എ​​െൻറ യാത്ര സമയങ്ങൾ അറിയിച്ചു കൊണ്ടിരുന്നു.

വിമാനം 11:15 ന് ആണ് പുറപ്പെട്ടത്. 12:30 ഓടുകൂടി കോഴിക്കോട്ടിറങ്ങി. ഫോം പൂരിപ്പിച്ച്​ നൽകി. ചെക്കപ്പിന് ശേഷം ഡോക്​ടറുടെ പരിശോധനയും കഴിഞ്ഞ് പുറത്തെത്തി. ജനത കർഫ്യൂ ആണ്. ബന്ധുക്കൾ കാർ കൊണ്ടുവന്നു വിമാനത്താവളത്തിൽ ഏൽപിച്ചുപോയിരുന്നു. ഒറ്റക്കാണ് യാത്ര. മുക്കം താമരശ്ശേരി വഴി വീട്ടിലേക്ക്​ ഡ്രൈവ് തുടർന്നു. ഹെൽത്ത് ഇൻസ്‌പെക്​ടറുടെ നിർദേശമനുസരിച്ച് എവിടെയും നിർത്തിയില്ല. വീട്ടിലേക്ക്​ വിളിച്ചു. ഉമ്മ ഒഴികെ വീട്ടിൽ ഉള്ളവരോടൊക്കെ മാറാൻ ഞാൻ കർശന നിർദേശം നൽകി. 2:55 ന്​ വീട്ടിൽ എത്തി. മൂന്നു വയസ്സുള്ള മകനെ കണ്ടില്ല. ഉപ്പ,വല്ല്യുമ്മ, ഭാര്യ, മകൻ, ബന്ധുക്കൾ എല്ലാവരെയും വിഡിയോ ​േകാൾ ചെയ്തു.

കുളി കഴിഞ്ഞ അടഞ്ഞ റൂമിൽ യാത്ര ക്ഷീണം കാരണം ഉറങ്ങാൻ കിടന്നപ്പോൾ ​േകാൾ വന്നു. ഹെൽത്ത്​​ ഇൻസ്‌പെക്​ടർ 'ഞാൻ പുറത്തു കറങ്ങി നടക്കുന്നുണ്ട് എന്ന്’.ഞാൻ കാര്യങ്ങൾ ബോധ്യപ്പെടുത്തി വീണ്ടും ഉറങ്ങാൻ നിന്നപ്പോൾ സുഹൃത്തി​​െൻറ കോൾ, നിന്നെ നോക്കി പൊലീസ് വന്നിട്ടുണ്ട് .കാര്യങ്ങൾ ബോധ്യപ്പെടുത്തി പൊലീസിനെയും പറഞ്ഞു വിട്ടു. നിങ്ങൾക്ക് ഓരോരുത്തർക്കും വേണ്ടിയാണ്​ ഈ ക്വാറൻറീൻ. ഞാൻ കാത്തിരിക്കുന്നു നല്ലൊരു നാളേക്കായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsWayanad News
News Summary - covid patient has declared his own route map
Next Story