Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ് ബാധിതയായ യുവതി...

കോവിഡ് ബാധിതയായ യുവതി ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകി

text_fields
bookmark_border
കോവിഡ് ബാധിതയായ യുവതി ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകി
cancel

മുണ്ടക്കയം: കോവിഡ് നിരീക്ഷണത്തിൽ പോകുന്നവരോടുപോലും അവഗണന കാട്ടുന്ന കാലത്ത് ഗർഭിണിയായ കോവിഡ് ബാധിതയെ ശസ്ത്രക്രിയ നടത്തി ആൺകുഞ്ഞിനെ പുറത്തെടുത്ത ഡോക്ടർമാർക്ക് നാടി​െൻറ അഭിനന്ദനപ്രവാഹം.

മുണ്ടക്കയം, മുപ്പത്തിയഞ്ചാംമൈൽ മെഡിക്കൽ ട്രസ്​റ്റ്​ ആശുപത്രിയിലെ ഡോ. റോസ് മാവേലിക്കുന്നേൽ, ഡോ. മേരിയമ്മ ജോസഫ്, ഡോ. ദിവ്യ എന്നിവരാണ്​ ശസ്ത്രക്രിയക്ക്​ നേതൃത്വം നൽകിയത്​.

ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയ വണ്ടിപ്പെരിയാർ സ്വദേശിനിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്​. കഴിഞ്ഞ നാലിനാണ് യുവതി ആശുപത്രിയിൽ ചികിത്സ തേടിയത്.

ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കാൻ തീരുമാനിച്ചപ്പോഴാണ് സ്രവ പരിശോധന പോസിറ്റിവാ​െണന്ന ഫലവുമെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതോടെ രോഗിയുടെ കുടുംബവും ഒപ്പം ആശുപത്രി അധികൃതരും ആദ്യമൊന്ന് പതറി. രോഗിയുടെ ശാരീരിക അവസ്ഥ മോശമായതോടെ മറ്റു ആശുപത്രിയിലേക്ക് അയച്ചാൽ ആരും സ്വീകരിക്കില്ല.

ശസ്ത്രക്രിയ മാറ്റി​െവക്കാനും കഴിയില്ല. ഡോക്ടർമാർ ആശുപത്രി സൂപ്രണ്ട് ഡോ. കെ.എം. മാത്യുവി​െൻറ ഉപദേശം തേടിയതോടെ അടിയന്തരമായി തീരുമാനമുണ്ടാകുകയായിരുന്നു.

ഇതിന്​ ശേഷം മൂന്ന്​ ഡോക്ടർമാരും നഴ്സുമാരും അടക്കം 24 പേർ സ്വയം ക്വാറൻറീലായി. തുടർന്ന് ഗൈനോക്കോളജി വിഭാഗം അടച്ചു. ഇപ്പോൾ 24 പേരുടെയും സ്രവ പരിശോധന ഫലവും നെഗറ്റിവായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surgerydeliverymundakkayaCovid 19
Next Story