Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആംബുലൻസ് മരത്തിലിടിച്ച് കോവിഡ് രോഗി മരിച്ചു; മൂന്നുപേർക്ക് പരിക്ക്
text_fieldsbookmark_border
അപകടത്തിൽപെട്ട ആംബുലൻസ്
ആലപ്പുഴ: എരമല്ലൂരിൽ ആംബുലൻസ് അപകടത്തിൽപെട്ട് കോവിഡ് രോഗി മരിച്ചു. കൊല്ലം തിരുമല്ലവാരം സ്വദേശി ഷീല പി. പിള്ള (66) ആണ് (മരിച്ചത്. ശനിയാഴ്ച പുലർച്ചെ ഒന്നിനാണ് അപകടം.
കൊല്ലത്തുനിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് വരികയായിരുന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ആംബുലൻസ് മരത്തിലിടിക്കുകയായിരുന്നു. വാഹനത്തിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടത്തിൽ മകൻ ഡോ. മഞ്ജുനാഥ്, മരുമകൾ മാളവിക, ഡ്രൈവർ സന്തോഷ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ലേക്ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഡ്രൈവറുടെ നില ഗുരുതരമാണ്.
അപകടം നടന്നയുടൻ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഉടൻ തന്നെ പൊലീസും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

