കൊച്ചി: കോവിഡ് പോസിറ്റീവായി എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. കോതമംഗലം തോണിക്കുന്നേൽ ടി.വി. മത്തായി (67) ആണ് മരിച്ചത്.
മരണം കോവിഡ് കാരണമാണോയെന്ന് സ്ഥിരീകരിക്കാൻ സ്രവം ആലപ്പുഴ എൻ.ഐ.വി ലാബിലേക്കയച്ചു. ഇദ്ദേഹത്തിന് ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു.