കോവിഡ് രോഗി ഉറുമ്പരിച്ച് റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ
text_fieldsകാലിലെ വ്രണത്തിൽ ഉറുമ്പരിച്ച് റോഡിൽ അവശയായി കിടക്കുന്ന ഗീത
പാവറട്ടി: കോവിഡ് രോഗിയായ യുവതിയെ കാലിലെ വ്രണത്തിൽ ഉറുമ്പരിച്ച് റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കെണ്ടത്തി. എളവള്ളി ഉല്ലാസ് നഗറിൽ അപ്പുക്കുട്ടെൻറ മകൾ ഗീതയാണ് (45) അവശയായി റോഡരികിൽ കിടക്കുന്നത് കണ്ടത്. ഒരു കാൽ പഴുത്ത് ഉറുമ്പരിക്കുന്ന നിലയിലാണ്.
സാമൂഹികനീതി വകുപ്പിലും പൊലീസിലും പഞ്ചായത്തിലും വിവരമറിയിെച്ചങ്കിലും തിരിഞ്ഞുനോക്കിയിെല്ലന്ന് നാട്ടുകാർ ആരോപിച്ചു. വാർഡ് അംഗം സൗമ്യ, മുൻ അംഗം കെ.ആർ. രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ ഇവരെഹോദരിയുടെ വീട്ടിലേക്ക് മാറ്റി.
മാസങ്ങൾക്കു മുമ്പ് ഭർത്താവിെൻറ വീട്ടുകാർ ഗീതയെ എളവള്ളിയിലെ സ്വന്തം വീട്ടിലാക്കി പോയതാണ്. സഹോദരങ്ങളുടെ വീട്ടിലാണ് പിന്നീട് കഴിഞ്ഞിരുന്നത്. 10 ദിവസം മുമ്പാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏെതങ്കിലും അനാഥാലയത്തിൽ എത്തിച്ച് ചികിത്സ നൽകണമെന്നാണ് ഗീതയുടെ ആവശ്യം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

