Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മെഡിക്കൽ കോളജിൽ കോവിഡ് നിരീക്ഷണത്തിലിരിക്കെ ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം സ്വദേശി മരിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി നിസാമുദ്ദീനാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ നിരീക്ഷണവാർഡിൽ ഇദ്ദേഹം തൂങ്ങിമരിക്കാൻ ശ്രമിക്കുകയായിരുന്നു. ആരോഗ്യ പ്രവർത്തകരെത്തി ഉടൻ അത്യാഹിത വിഭാഗത്തിേലക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇതിനുമുമ്പും കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നവർ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ആത്മഹത്യ ചെയ്തിരുന്നു.
Next Story
