കോവിഡ് സർട്ടിഫിക്കറ്റ് നിബന്ധന; നടപ്പാക്കൽ 24 വരെ നീട്ടി
text_fieldsതിരുവനന്തപുരം: പ്രതിഷേധം ശക്തമാകുന്നതിനിടെ പ്രവാസികളുടെ മടക്കത്തിന് കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് നിബന്ധന നടപ്പാക്കുന്നത് സംസ്ഥാന സർക്കാർ ജൂൺ 24 വരെ നീട്ടി. 25 മുതല്‍ വിദേശ രാജ്യങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ പരിശോധനക്ക് വിധേയരായിരിക്കണം.
കോവിഡ് നെഗറ്റീവ് ആയവരെയും പോസിറ്റീവ് ആയവരെയും വെവ്വേറെ കൊണ്ടുവരണമെന്ന തീരുമാനത്തിെൻറ അടിസ്ഥാനത്തിലാണ് നിബന്ധനയെന്ന് മുഖ്യമന്ത്രിയുടെ ഒാഫിസ് അറിയിച്ചു. പരിശോധനക്ക് സൗകര്യമൊരുക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വി പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന് അറിയിച്ചു.
20 മുതൽ നടപ്പാക്കാനായിരുന്നു തീരുമാനം. ഇതിനു കേന്ദ്ര സർക്കാറിനും ഇന്ത്യൻ എംബസികൾക്കും സംസ്ഥാന സർക്കാർ കത്ത് നൽകിയിരുന്നു. വിവാദമുയർന്നതോടെ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് ദിവസം നീട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
