Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്ട്​...

കോഴിക്കോട്ട്​ കോവിഡ്​ മുക്​തനായ യുവാവ് ആശുപത്രിയിൽ മരിച്ചു

text_fields
bookmark_border
nanmanda-covid-death
cancel
camera_alt????????

കോഴിക്കോട്​: കോവിഡ്​ നെഗറ്റീവായിട്ടും അതിഗുരുതരാവസ്​ഥയിൽ മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ്​ മരിച്ചു. നന്മണ്ട കൂളിപ്പൊയിൽ ചെറുവലത്ത്​ രാമൻകുട്ടിയുടെ മകൻ സജിലേഷാണ് (33)​ മരിച്ചത്​. ദിവസങ്ങളായി ചികിത്സയോട്​ പ്രതികരിക്കാതെ അതി ഗുരുതരാവസ്​ഥയിൽ വ​െൻറിലേറ്ററി​​െൻറ സഹായത്തോടെ കഴിയുകയായിരുന്നു. തിങ്കളാഴ്​ച 4.30ഓടെ വ​െൻറിലേറ്റർ മാറ്റി. 

നാല്​ ദിവസം നീണ്ട ചുമയും ശ്വാസ തടസ്സവുമായി ജൂൺ 20നാണ്​ യുവാവ്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ അഡ്​മിറ്റായത്​. ബാംഗ്ലൂർ യാത്രാപശ്ചാത്തലമുള്ള യുവാവിന്​ കോവിഡ്​ പരിശോധന പോസിറ്റീവാകുകയും കോവിഡുമായി ബന്ധപ്പെട്ട ന്യൂമോണിയ തിരിച്ചറിയുകയും ചെയ്​തു. 

ഗുരുതര ശ്വാസ തടസ്സവും കോവിഡും​ കാരണം രോഗപ്രതിരോധ ശേഷിക്ക്​ ഗുരുതര തകരാറുകൾ സംഭവിച്ചു. ആദ്യദിവസം തന്നെ രോഗിക്ക്​ പ്ലാസ്​മ തെറാപ്പി നൽകുകയും ചെയ്​തു. എന്നാൽ, ദിവസം കഴിയുംതോറും രോഗിയുടെ ആരോഗ്യ സ്​ഥിതി മോശമാവുകയും മരുന്നുകളോടും ചികിത്സയോടും പ്രതികരണം കുറയുകയുമാണുണ്ടായത്​. ​ഇദ്ദേഹത്തി​​െൻറ സഹോദരന്​ ജൂൺ 17ന്​ രോഗം സ്​ഥിരീകരിച്ചിരുന്നു. ജൂലൈ ആറിന്​ ഇ​േദഹത്തി​​െൻറ രണ്ട്​ കോവിഡ്​ പരിശോധനകൾ നെഗറ്റീവായി.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death newsnanmandacovidkozhikode News
News Summary - covid negative patient in kozhikode passed away
Next Story