
photo: N. Muhsin
കോവിഡ്: കേരളത്തിൽ മരണം 2,000 കവിഞ്ഞു; മഹാരാഷ്ട്രയിൽ 46,511
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2000 കവിഞ്ഞു. ശനിയാഴ്ച 25 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 2022 ആയി. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ചവരിൽ കോവിഡ് ബാധ സംശയിക്കുന്നവരുടെ സ്രവ പരിശോധന ആലപ്പുഴ എൻ.ഐ.വിയിൽ നടത്തും. ഇതോടെ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
രാജ്യത്ത് ഇതുവരെ 90,50,613 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇതിൽ 1,32,764 പേർ മരണപ്പെട്ടു. മഹാരാഷ്ട്രയിലാണ് മരണസംഖ്യ കൂടുതൽ. 46,511 പേരാണ് ഇവിടെ മരിച്ചത്. കേരളത്തിെൻറ അയൽ സംസ്ഥാനങ്ങളായ കർണാടകയും (11,621 മരണം) തമിഴ്നാടുമാണ് (11,568) തൊട്ടുപിന്നിൽ. മരണ നിരക്ക് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
ഡൽഹി (8,159), ബംഗാൾ (7,923), ഉത്തർ പ്രദേശ് (7,500), ആന്ധ്രപ്രദേശ് (6,920), പഞ്ചാബ് (4,572), ഗുജറാത്ത് (3,837), മധ്യപ്രദേശ് (3,138), ചത്തീസ്ഗഡ് (2691), ഹരിയാന (2,138), രാജസ്ഥാൻ (2,130), എന്നീ സംസ്ഥാനങ്ങളിൽ മരണസംഖ്യ കേരളത്തേക്കാൾ കൂടുതലാണ്.
സംസ്ഥാനത്ത് ശനിയാഴ്ച കോവിഡ് ബാധിച്ച് മരണം സ്ഥിരീകരിച്ചവർ:
തിരുവനന്തപുരം:
വെള്ളായണി സ്വദേശിനി സരോജിനി (82), തിരുപുരം സ്വദേശി ജെറാഡ് (74), കരിക്കകം സ്വദേശിനി സിനു (42), പള്ളിത്തുറ സ്വദേശി സുബ്രഹ്മണ്യന്‍ (68), കാഞ്ഞിരംപാറ സ്വദേശിനി നളിനി (57), കോട്ടക്കല്‍ സ്വദേശിനി സരോജിനി (65), പാച്ചല്ലൂര്‍ സ്വദേശി ശിശുപാലന്‍ (61)
കൊല്ലം:
വടക്കുഭാഗം സ്വദേശി നസീറത്ത് (47), ആലപ്പുഴ അവാളുകുന്ന് സ്വദേശി ശശിധരന്‍ പിള്ള (75), വിയ്യപുരം സ്വദേശി ജോണ്‍ ചാണ്ടി (65), ആലപ്പുഴ സ്വദേശിനി നസീമ (66), കായംകുളം സ്വദേശിനി തങ്കമ്മ (80), മുഹമ്മ സ്വദേശി സതീശന്‍ (60)
കോട്ടയം:
ചങ്ങനാശേരി സ്വദേശി സദാശിവന്‍ (59), കോട്ടയം സ്വദേശി ബിജു മാത്യു (54)
തൃശൂര്‍:
നടത്തറ സ്വദേശി എം.പി. ആന്റണി (80)
പാലക്കാട്:
പിറയിരി സ്വദേശി ഷാഹുല്‍ ഹമീദ് (58), ലക്കിടി സ്വദേശി ബാലകൃഷ്ണന്‍ (85), പുഞ്ചപാടം സ്വദേശി കുഞ്ഞിരാമന്‍ (74)
മലപ്പുറം:
മഞ്ചേരി സ്വദേശി സെയ്ദാലിക്കുട്ടി (63), കാക്കോവ് സ്വദേശി ബഷീര്‍ (43)
കോഴിക്കോട്:
കുറവന്‍ തുരുത്തി സ്വദേശി അഹമ്മദ് ഹാജി (75), നരിക്കുനി സ്വദേശി ടി.പി. അബ്ദുല്ലകുട്ടി (84), വില്യാപിള്ളി സ്വദേശി മൊയ്ദു (65), വെസ്റ്റ് ഹില്‍ സ്വദേശി കെ. രവീന്ദ്രനാഥ് (72).