Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശങ്കക്കിടെ മാളുകളും...

ആശങ്കക്കിടെ മാളുകളും റസ്​റ്റാറൻറുകളും ഇന്ന്​ തുറക്കും

text_fields
bookmark_border
malls
cancel

തി​രു​വ​ന​ന്ത​പു​രം: ഇ​ന്നു​മു​ത​ൽ തു​റ​ക്കാ​ൻ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ലും സം​സ്​​ഥാ​ന​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി തു​റ​ക്കി​ല്ല. മാ​ളു​ക​ളും റ​സ്​​റ്റാ​റ​ൻ​റു​ക​ളും തു​റ​ക്കും. ദേ​വ​സ്വം​ബോ​ർ​ഡ്​ ക്ഷേ​ത്ര​ങ്ങ​ൾ ചൊ​വ്വാ​ഴ്​​ച​ തു​റ​ക്കു​മെ​ന്ന്​ സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. എ​ൻ.​എ​സ്.​എ​സി​നു കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ങ്ങ​ൾ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ച​പ്പോ​ൾ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കു​മെ​ന്ന്​ എ​സ്.​എ​ൻ.​ഡി.​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. 80 ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ത്തി​ൽ ചൊ​വ്വാ​ഴ്ച ഭ​ക്ത​ർ ദ​ർ​ശ​ന​ത്തി​നെ​ത്തും.

തി​രു​വ​ന​ന്ത​പു​രം ശ്രീ​പ​ത്മ​നാ​ഭ​സ്വാ​മി​ ക്ഷേ​ത്ര​മ​ട​ക്കം പ്ര​ധാ​ന ഹൈ​ന്ദ​വ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ 30 വ​രെ തു​റ​ക്കി​ല്ല. നി​ര​വ​ധി മു​സ്​​ലിം പ​ള്ളി​ക​ളും തു​റ​ക്കി​ല്ല. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗം പ​ള്ളി​ക​ളും തു​റ​ക്കി​ല്ല. ചി​ല മു​സ്​​ലിം സം​ഘ​ട​ന​ക​ളും ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന്​ തീ​രു​മാ​നി​ച്ചു. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ചു മാ​ത്ര​മേ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ തു​റ​ക്കാ​വൂ എ​ന്ന് കെ.​എ​ൻ.​എം മ​ർ​ക്ക​സു​ദ്ദ​അ്​​വ സം​സ്ഥാ​ന സെ​ക്ര​േ​ട്ട​റി​യ​റ്റ് അ​റി​യി​ച്ചു. മ​റ്റു​ള്ള​വ കോ​വി​ഡ്​ നി​യ​ന്ത്ര​ണം പാ​ലി​ച്ച്​ തു​റ​ക്കും.

ല​ത്തീ​ൻ ക​ത്തോ​ലി​ക്ക സ​ഭ ദി​ല്ലി അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള പ​ള്ളി​ക​ൾ 28 വ​രെ തു​റ​ക്കി​ല്ല. മ​ല​ങ്ക​ര സ​ഭ​യു​ൾ​പ്പെ​ടെ പ​ല ക്രൈ​സ്​​ത​വ സ​ഭ​ക​ൾ​ക്ക്​ കീ​ഴി​ലു​ള്ള ദേ​വാ​ല​യ​ങ്ങ​ളും തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്നും ഒാ​ൺ​ലൈ​ൻ ആ​രാ​ധ​ന തു​ട​രാ​നു​മാ​ണ്​ തീ​രു​മാ​നം. ഇ​ള​വു​ക​ളോ​ടു​കൂ​ടി ആ​രാ​ധ​ന ന​ട​ത്തു​ന്ന​തി​ന് പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ ത​ൽ​ക്കാ​ലം പ​ള്ളി​ക​ൾ തു​റ​ക്കേ​ണ്ട​തി​ല്ലെ​ന്ന് മാ​ർ​ത്തോ​മ സ​ഭ അ​ധ്യ​ക്ഷ​ൻ ഡോ. ​ജോ​സ​ഫ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്ത  സ​ഭ​യി​ലെ പ​ള്ളി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscovid 19Malls and Restaurant
News Summary - Covid: Malls and Restaurant Today Open -Kerala News
Next Story