കോവിഡ് സ്ഥിരീകരിച്ച യുവതി ആൺകുഞ്ഞിന് ജന്മം നൽകി
text_fieldsപത്തനംതിട്ട: കോവിഡ് സ്ഥിരീകരിച്ച യുവതി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ആൺകുഞ്ഞിന് ജന്മം നൽകി. കുവൈത്തിൽനിന്ന് കഴിഞ്ഞ ഒമ്പതിനാണ് പൂർണ ഗർഭിണിയായ തിരുവല്ല കടപ്ര സ്വദേശിനിയായ 26കാരി തിരിച്ചെത്തിയത്. രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ഇവർക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
കുഞ്ഞിന് അനക്കം കുറയുന്നതായി സംശയം പ്രകടിപ്പിച്ചതിനെത്തുടർന്ന് ബുധനാഴ്ച വൈകീട്ടാണ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. പിന്നാലെ രണ്ടാമത്തെ പരിശോധനഫലവും പോസിറ്റിവ് ആയി.
കോവിഡ് വാർഡിലാണ് അമ്മയും കുഞ്ഞും. കുഞ്ഞിെൻറ സാമ്പിൾ വെള്ളിയാഴ്ച പരിശോധനക്ക് അയക്കും. നാലുമാസം മുമ്പാണ് കടപ്ര തൃക്കപാലീശ്വരം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന യുവതി ഭർത്താവിനൊപ്പം കുവൈത്തിലേക്ക് പോയത്. കുവൈത്ത് - കരിപ്പൂര്‍ വിമാനത്തില്‍ 13 രാത്രി എത്തിയ പത്തനംതിട്ട ജില്ലക്കാരായ രണ്ടുപേരെക്കൂടി രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
