Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 March 2020 4:22 PM GMT Updated On
date_range 14 March 2020 4:22 PM GMTകെ.എസ്.ആർ.ടി.സി ബസുകൾ കഴുകി അണുവിമുക്തമാക്കും
text_fieldsbookmark_border
തിരുവനന്തപുരം: കോവിഡ്-19 വൈറസിനെതിരെ കെ.എസ്.ആർ.ടി.സി മുൻകരുതൽ നടപടി സ്വീകരിക്കും. മുഖ്യമന്ത്രിയുടെ നേത്യത്വത് തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
എല്ലാ കെ.എസ്.ആർ.ടി.സി ബസുകളും നിർബന്ധമായും കഴുകി അണുവിമുക്തമാക്കിയിട്ട് മാത്രമാണ് സർവിസിന് നൽകുന്നതെന്ന് ഉറപ്പുവരുത്തണം.
അന്തർസംസ്ഥാന സർവിസുകളിൽ സംസ്ഥാന അതിർത്തികളിലാകെ 24 പോയിൻറുകളിൽ പൊലീസിെൻറ നേതൃത്വത്തിൽ മെഡിക്കൽ സംഘം യാത്രക്കാരെ പരിശോധിക്കും. ഇതിന് ബസുകളിലെ ജീവനക്കാർ എല്ലാ സഹായസഹകരണവും നൽകുകയും അവരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story