Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട്​ ജില്ലയിൽ ...

കോഴിക്കോട്​ ജില്ലയിൽ നിരോധനാജ്ഞ

text_fields
bookmark_border
കോഴിക്കോട്​ ജില്ലയിൽ നിരോധനാജ്ഞ
cancel

കോ​ഴി​​ക്കോ​ട്​: ജില്ലയിൽ ​േകാ​വി​ഡ്​-19 സ്ഥി​രീ​ക​രിച്ചതിനെത തുടർന്ന് ജാ​ഗ്ര​ത ശ​ക്ത​മാ​ക്കു​ന്ന​തി​​​​​െൻറ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട്ട്​ നി​രോ​ധ​നാ​ജ്ഞ പു​റ​പ്പെ​ടു​വി​ച്ച​താ​യി ക​ല​ക്​​ട​ർ അ​റി​യി​ച്ചു. ര​ണ്ടു​പേ​ർ​ക്കാ​ണ്​ ജി​ല്ല​യി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ലൊ​രാ​ൾ കൊ​ടു​വ​ള്ളി കി​ഴ​ക്കോ​ത്ത്​ സ്വ​ദേ​ശി​നി​യാ​ണ്. ഇ​വ​ർ അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ മാ​ർ​ച്ച്​ 12ന് ​ആ​ണ്​ നാ​ട്ടി​ലെ​ത്തി​യ​ത്. 19നാ​ണ്​ ഇ​വ​രെ ബീ​ച്ച്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.


ജി​ല്ല​യി​ൽ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച ര​ണ്ടാ​മ​ത്തെ ആ​ൾ കു​റ്റ്യാ​ടി വേ​ളം സ്വ​ദേ​ശി​യാ​ണ്.​ കോ​ഴി​ക്കോ​ട്​ മെ​ഡി. കോ​ള​ജ്​ ​െഎ​സോ​ലേ​ഷ​ൻ വാ​ർ​ഡി​ലാ​യി​രു​ന്നു. ദു​ബൈ​യി​ൽ​നി​ന്ന്​ 20ന്​ ​രാ​ത്രി ക​രി​പ്പൂ​രി​ൽ വി​മാ​ന​മി​റ​ങ്ങി​യ​യാ​ളാ​ണ്​. വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ നേ​രി​ട്ട്​ മെ​ഡി. കോ​ള​ജി​ലേ​ക്ക്​ ആം​ബു​ല​ൻ​സി​ൽ വ​ന്ന രോ​ഗി​യാ​ണി​യാ​ൾ. ജി​ല്ല​യി​ല്‍ പു​തു​താ​യി 501 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. 8150 പേ​രാ​ണ്​ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഞാ​യ​റാ​ഴ്​​ച ല​ഭി​ച്ച ഫ​ല​ത്തി​ലാ​ണ്​ കോ​ഴി​ക്കോ​ട്ട്​ ര​ണ്ടു​പേ​ർ​ക്ക്​ പോ​സി​റ്റി​വ്​ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ജാ​ഗ്ര​ത ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി. കോ​വി​ഡ്​ ഭീ​ഷ​ണി ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​രു​ന്നി​ല്ല. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 10 പേ​രും ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ 22 പേ​രും ഉ​ള്‍പ്പെ​ടെ ആ​കെ 32 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍നി​ന്ന് അ​ഞ്ചു പേ​രെ​യും ബീ​ച്ച് ആ​ശു​പ​ത്രി​യി​ല്‍നി​ന്ന് നാ​ലു പേ​രെ​യും ഉ​ള്‍പ്പെ​ടെ ഒ​മ്പ​തു പേ​രെ ഞാ​യ​റാ​ഴ്​​ച ഡി​സ്ചാ​ര്‍ജ് ചെ​യ്തു. 20 സ്ര​വ സാ​മ്പ്​​ള്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ആ​കെ 176 സാ​മ്പി​ളു​ക​ള്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ച​തി​ല്‍ 142 എ​ണ്ണ​ത്തി​​​​​െൻറ പ​രി​ശോ​ധ​ന​ഫ​ലം ല​ഭി​ച്ചു. ര​ണ്ടെ​ണ്ണ​മൊ​ഴി​കെ ബാ​ക്കി​യെ​ല്ലാം നെ​ഗ​റ്റി​വ്.

ജില്ലയിൽ താഴെ പറയുന്ന കാര്യങ്ങൾ നിരോധിച്ച് ജില്ല കലക്ടർ സാംബശിവ റാവു ഉത്തരവ് പുറപ്പെടുവിച്ചു. ഈ ഉത്തരവിന് 22 മുതൽ മറ്റൊരുത്തരവുണ്ടാവുന്നത് വരെ പ്രാബല്യമുണ്ടാകും.
നിരോധിച്ച കാര്യങ്ങൾ:
1. ജില്ലയിലെ എല്ലാ പൊതുസ്ഥലങ്ങളും ഉൾപ്പെടെ എല്ലാ സ്ഥലങ്ങളിലും അഞ്ചിൽ കൂടുതൽ ആളുകൾ കൂടിച്ചേരുന്നത്.
2. ഉത്സവങ്ങൾ, മതാചാരങ്ങൾ, മറ്റ് ചടങ്ങുകൾ, വിരുന്നുകൾ എന്നിവയിൽ പത്തിൽ അധികം പേർ പങ്കെടുക്കുന്നത്
3. സ്കൂളുകൾ, കോളജുകൾ, മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മതപഠന കേന്ദ്രങ്ങളിലും ക്ലാസുകൾ, ക്യാമ്പുകൾ, പരീക്ഷകൾ, ഇൻറർവ്യൂകൾ, ഒഴിവുകാല വിനോദങ്ങൾ, ടൂറുകൾ
4. ആശുപത്രികളിൽ സന്ദർശകർ, ബൈസ്റ്റാൻഡർമാരായി ഒന്നിലധികം പേർ
5. ക്ഷേത്രങ്ങളിലും പള്ളികളിലും പത്തിലധികം പേർ ഒരുമിച്ച് കൂടുന്നത്
6. ഹെൽത്ത് ക്ലബുകൾ, ജിമ്മുകൾ, ടർഫ് കളി സ്ഥലങ്ങൾ എന്നിവയുടെ പ്രവർത്തനം
7. എല്ലാ ടൂറിസം കേന്ദ്രങ്ങളിലേക്കും ബീച്ചുകളിലേക്കും സഞ്ചാരികളുടെ പ്രവേശനം
8. എല്ലാതരം പ്രതിഷേധ പ്രകടനങ്ങൾ, ധർണകൾ, മാർച്ചുകൾ, ഘോഷയാത്രകൾ
9. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾെപടെയുള്ള സാധനങ്ങളുടെ വിൽപനകേന്ദ്രങ്ങൾ രാവിലെ 10മണി മുതൽ വൈകിട്ട് ഏഴു മണി വരെ അടച്ചിടുന്നത്.

ഇവക്ക് പുറമെ ജില്ല ദുരന്ത നിവാരണ നിയമ പ്രകാരം താഴെ പറയുന്ന നിയന്ത്രണങ്ങൾ കൂടി ശ്രദ്ധിക്കണം:
1. വിവാഹങ്ങളിൽ ഒരേ സമയം പത്തിൽ കൂടുതൽ പേർ ചടങ്ങ് നടക്കുന്ന സമയത്ത് ഉണ്ടാവാൻ പാടില്ല. ആകെ പങ്കെടുക്കുന്നവർ അമ്പതിൽ കൂടുതലാവാനും പാടില്ല.
2. വിവാഹ തീയതിയും ക്ഷണിക്കുന്നവരുടെ ലിസ്റ്റും അതത് പൊലീസ് സ്റ്റേഷനിലും വില്ലേജ് ഓഫിസുകളിലും അറിയിക്കേണ്ടതാണ്.
3. ഹാർബറുകളിലെ മത്സ്യലേല നടപടികൾ നിരോധിച്ചു. ഗവൺമ​​​​െൻറ് നിർദേശിച്ച മാനദണ്ഡങ്ങൾ പ്രകാരം ഡെ. ഡയറക്ടർ ഓഫ് ഫിഷറീസ് നിശ്ചയിക്കുന്ന നിരക്കിൽ വിൽപന നടത്തേണ്ടതാണ്.
4. ഒരേ സമയം അഞ്ചിൽ കൂടുതൽ പേർ കടകളിൽ/മത്സ്യ-മാംസ മാർക്കറ്റ് കൗണ്ടറുകളിലും എത്തുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മത്സ്യമാർക്കറ്റുകളിൽ ഓരോ കൗണ്ടറുകളും തമ്മിൽ അഞ്ച് മീറ്റർ അകലവും ഉപഭോക്താക്കൾക്കിടയിൽ ഒരു മീറ്റർ അകലവും പാലിക്കേണ്ടതാണ്. നിയന്ത്രണങ്ങൾ സംബന്ധിച്ച ബോർഡ് പൊതുജനങ്ങൾക്ക് കാണത്തക്കവിധം പ്രദർശിപ്പിക്കേണ്ടതാണ്.
5. വീടുകളിൽ സാധനം എത്തിക്കുന്നതിന് സൗകര്യമുള്ള വ്യാപാര സ്ഥാപനങ്ങൾ ഇത് പ്രോത്സാഹിപ്പിക്കേണ്ടതാണ്.
6. അവശ്യസാധനങ്ങൾ വീടുകളിൽനിന്ന് ഫോൺ (വാട്സ് അപ്പ് നമ്പർ) ചെയ്ത് ഓർഡർ സ്വീകരിച്ചശേഷം എടുത്തുെവച്ച് ഉടമകളെ അറിയിക്കുന്നത് കടകളിലെ തിരക്ക് കുറക്കുന്നതിന് സഹായിക്കും.
7. റസ്റ്റോറൻറുകളിലും ഹോട്ടലുകളിലും ഫിസിക്കൽ ഡിസ്റ്റൻസിങ് ഉറപ്പുവരുത്തുന്നതിായി എല്ലാ സീറ്റുകളും ചുരുങ്ങിയത് ഒരു മീറ്റർ അകലത്തിൽ ക്രമീകരിക്കേണ്ടതാണ്.
8. റസ്റ്റോറൻറുകളിലെയും ഹോട്ടലുകളിലെയും കിച്ചണുകളും ഡൈനിങ് ഏരിയയും അണുനാശിനി ഉപയോഗിച്ച് എല്ലാ ദിവസവും വൃത്തിയാക്കേണ്ടതാണ്.
9. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപഭോക്താക്കൾക്കായി ‘ബ്രേയ്ക് ദി ചെയ്ൻ’ ഉറപ്പുവരുത്താനായി സോപ്പും സാനിറ്റൈസറും പ്രവേശന കവാടത്തിൽ സജ്ജീകരിക്കേണ്ടതാണ്.
10. വൻകിട ഷോപ്പിങ് മാളുകൾ, സൂപ്പർ മാർക്കറ്റുകൾ എന്നിവ സ​​​​െൻററർലൈസ്ഡ് എയർ കണ്ടീഷൻ സംവിധാനം നിർത്തിവെക്കേണ്ടതും പകരം ഫാനുകൾ ഉപയോഗിക്കേണ്ടതുമാണ്. ഷോപ്പ് മുറികളുടെ വിസ്തീർണത്തിനാനുപാതികമായി 10 ചതുരശ്രമീറ്ററിന് ഒരാൾ എന്ന നിലയിൽ മാത്രമേ ഷോപ്പിനകത്ത് അകത്ത് പ്രവേശിക്കാൻ പാടുള്ളൂ. ഷോപ്പി​​​​െൻറ വിസ്തീർണം പുറത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണ്.
11. മറ്റ് എല്ലാതരം സ്വകാര്യ സ്ഥാപനങ്ങളിലും ഫിസിക്കൽ ഡിസ്റ്റൻസിങ് ഉറപ്പുവരുത്തേണ്ടതും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ജീവനക്കാരുടെ സുരക്ഷിതത്വം അതത് സ്ഥാപന മേധാവികൾ ഉറപ്പുവരുത്തേണ്ടതാണ്.
12 ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെയുള്ള സാധനങ്ങളുടെ വിൽപന കേന്ദ്രങ്ങൾ രാവിലെ 10 മുതൽ വൈകിട്ട് ഏഴു വരെ തുറന്ന് പ്രവർത്തിക്കണം.

കിഴക്കോത്തും കൊടുവള്ളിയിലും അതിജാഗ്രത നിർ​േദശം
കൊടുവള്ളി: കിഴക്കോത്ത് പഞ്ചായത്ത് സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ പഞ്ചായത്തിലും കൊടുവള്ളി നഗരസഭയിലും കോവിഡ് 19 വ്യാപനത്തിനെതിരെ അതിജാഗ്രത നിർദേശം. പ്രതിരോധ നടപടികൾ ഗ്രാമപഞ്ചായത്തും ആരോഗ്യവകുപ്പും കർശനമാക്കി. ഇതി​​​െൻറ ഭാഗമായി കിഴക്കോത്ത് പഞ്ചായത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യൂ മാർച്ച് 31 വരെ തുടരുമെന്ന് പ്രസിഡൻറ് എൻ.സി. ഉസ്സയിൻ അറിയിച്ചു.

പഞ്ചായത്തിലെ പള്ളികൾ ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ പൂർണമായും അടക്കും. കടകൾ, മാവേലി സ്​​േറ്റാർ, ബാർബർ ഷോപ്പ്, ഹോട്ടലുകൾ, കൂൾബാർ തുടങ്ങിയ സ്ഥാപനങ്ങൾ തുറക്കാൻ പാടില്ല. വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതര സംസ്ഥാന തൊഴിലാളികൾ താമസസ്ഥലത്തുനിന്നു പുറത്തുപോകാൻ പാടില്ല. അതത് കെട്ടിട ഉടമകൾ ഈ കാര്യത്തിൽ ശ്രദ്ധ പുലർത്തണം. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ മുഴുവൻ പരിപാടികളും മാർച്ച് 31വരെ മാറ്റിവെക്കേണ്ടതാണ്. മൂന്നിൽ കൂടുതൽ ആളുകൾ കൂട്ടംകൂടി നിൽക്കാൻ പാടില്ല. വിദേശത്തുനിന്നും വന്നവർ 15 ദിവസം വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയും കുടുംബങ്ങളുമായി അടുത്തിടപഴകുകയും ചെയ്യരുത്.

തീരുമാനങ്ങൾ ലംഘിക്കുന്നവരുടെ പേരിൽ പൊതുജനാരോഗ്യ നിയമപ്രകാരം പൊലീസ് കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് പ്രസിഡൻറ് അറിയിച്ചു. അടിയന്തരമായ മറ്റു നടപടികൾ സംബന്ധിച്ച് യോഗം ചേർന്ന് തീരുമാനിക്കും.
നഗരസഭ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തിൽ നഗരസഭ പരിധിയിലെ മുഴുവൻ ജനങ്ങളും തുടർന്നും ജനത കർഫ്യൂ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുടരേണ്ടതാണെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് അറിയിച്ചു.

Show Full Article
TAGS:covid 19 corona kerala news 
News Summary - covid kozhikode-kerala news
Next Story