ഫ്ലാറ്റിലെ േകാവിഡ്: കോഴിക്കോട് നഗരം ഭീതിയിൽ
text_fieldsകോഴിക്കോട്: ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് പിന്നാലെ ഫ്ലാറ്റിലെ താമസക്കാരായ 11 പേർക്കും കോവിഡ്് സ്ഥിരീകരിച്ചതോടെ വെള്ളയിലും മൂന്നാലിങ്ങലും കനത്ത ജാഗ്രതയിൽ. ഇവിടെ സെക്യൂരിറ്റി ജീവനക്കാരനായിരിക്കെ തൂങ്ങിമരിച്ച കൃഷ്ണന് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗികളുമായി സമ്പർക്കമുണ്ടായി എന്ന് കരുതുന്ന 100ഓളം പേരുടെ സ്രവസാമ്പിളുകൾ ശേഖരിച്ചു. വെള്ളയിൽ ജി.യു.പി സ്കൂളിൽവെച്ചാണ് സാമ്പിൾ ശേഖരിച്ചത്. സാമ്പിൾ മെഡിക്കൽ കോളജിേലക്ക് അയച്ചാണ് പരിശോധിക്കുക. പരിശോധനഫലം ചൊവ്വാഴ്ച ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷമീർ പറഞ്ഞു.
ഫ്ലാറ്റിൽ ഒരാൾ ചെന്നൈയിൽ പോയി 14 ദിവസത്തെ സർക്കാർ ക്വാറൻറീൻ കഴിഞ്ഞ ശേഷം എത്തിയ ആളാണ്. അവർക്കും കുടുംബത്തിനുമുൾപ്പെടെയാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച രണ്ട് സ്ത്രീകൾ ജൂൺ 10, 11 തീയതികളിൽ പുതിയങ്ങാടിയിലെ വിവാഹത്തിൽ പങ്കെടുക്കുകയും 13ന് ടൂറിസ്റ്റ് ബസിൽ കാസർകോട്ടെ ചില സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്. 20ന് പുതിയങ്ങാടിയിലെ ബന്ധുവീട്ടിലും ഫ്ലാറ്റിനു സമീപത്തെ മിൽമ ഷോപ്പിലും സന്ദർശിച്ചിരുന്നു.
രോഗവ്യാപന സാധ്യത തടയാൻ വെള്ളയിൽ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. വെള്ളയിൽ, മൂന്നാലിങ്ങൽ ഭാഗങ്ങളിൽ റോഡുകളുടെ രണ്ടറ്റവും പൊലീസ് അടച്ചുപൂട്ടിയിരിക്കുന്നു. പ്രദേശങ്ങളിലേക്ക് ആരെയും കടത്തിവിടുന്നില്ല. കൃത്യമായ കാരണം ബോധിപ്പിക്കാതെ ആരെയും പുറത്തേക്കും വിടുന്നില്ല.
ഫ്ലാറ്റുകൾേപാലെ ആളുകൾ തിങ്ങിപ്പാർക്കുന്ന ഇടങ്ങൾക്ക് പ്രത്യേക കോവിഡ് നിർദേശങ്ങൾ ജില്ല കലക്ടർ പുറപ്പെടുവിച്ചു.
•ഫ്ലാറ്റുകളിലും അപ്പാർട്മെൻറുകളിലും പൊതു പരിപാടികൾ കർശനമായി നിരോധിച്ചു.
•ഫ്ലാറ്റുകളുടെ പൊതു സ്ഥലങ്ങളും കൈവരികളും അണുമുക്തമാക്കണം.
•ശുചീകരണത്തിനു നിയോഗിക്കപ്പെടുന്നവർക്ക് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണം.
•പാർക്കുകൾ, ജിം, സ്വിമ്മിങ്പൂൾ, റിക്രിയേഷൻ ഏരിയ, ക്ലബുകൾ എന്നിവ അടച്ചിടണം.
•ലിഫ്റ്റുകൾ ഇടക്കിടെ അണുമുക്തമാക്കണം
•ലിഫ്റ്റിൽനിന്ന് പുറത്തിറങ്ങുന്നവർ ഉടൻ സാനിറ്റൈസർ ഉപയോഗിച്ച് കൈകഴുകണം
•കോവിഡ് ബാധിത പ്രദേശങ്ങളിൽനിന്നും വിദേശത്തുനിന്നും വന്നവർ വീടുകളിൽനിന്ന് പുറത്തിറങ്ങുന്നില്ലെന്ന് സെക്യൂരിറ്റി ജീവനക്കാർ ഉറപ്പുവരുത്തേണ്ടതാണ്. പുറത്തിറങ്ങുന്നത് കണ്ടാൽ പൊലീസിൽ അറിയിക്കണം.
•60 വയസ്സിനു മുകളിലുള്ളവരെ ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരായി നിയോഗിക്കരുത്.
•അവശ്യവസ്തുക്കൾ എത്തിക്കാനായി ഫ്ലാറ്റ് അസോസിയേഷൻ പ്രത്യേക സംവിധാനം ഏർപ്പെടുത്തണം.
മിഠായിതെരുവിലും വലിയങ്ങാടിയിലും കർശന പരിേശാധന
കോഴിക്കോട്: കോവിഡ് സമൂഹവ്യാപന പശ്ചാത്തലത്തിൽ കോർപറേഷൻ ആരോഗ്യവകുപ്പിെൻറ പരിശോധന കർശനമാക്കി. മിഠായിതെരുവിലും വലിയങ്ങാടിയിലും നടത്തിയ പരിേശാധനയിൽ 28 പേർക്ക് മാസ്ക് ധരിക്കാത്തതിന് പിഴയിട്ടു.
സാനിെറ്റെസർ ഉൾപ്പെടെ സംവിധാനങ്ങൾ സജ്ജീകരിക്കാത്തതിന് മിഠായിതെരുവിലെ ഒരു കടയുടെ ലൈസൻസ് റദ്ദാക്കി. വലിയങ്ങാടിയിലെ കടകൾ അഞ്ചുമണിയോടെ അടപ്പിച്ചു.
ബീച്ചിൽ നിയമം ലംഘിച്ചെത്തിയവർക്കെതിരെ നടപടികൾ സ്വീകരിച്ചതായി കോവിഡ് എൻഫോഴ്സ്മെൻറ് സ്ക്വാഡ് ലീഡർ സി.കെ. വത്സൻ അറിയിച്ചു. ഇനിയുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പരിശാധനക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി.കെ. പ്രമോദ്, കെ.സി. മുരളീധരൻ, കെ.ഷമീർ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
