Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോട്ടയം മെഡിക്കൽ...

കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾക്കുൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്

text_fields
bookmark_border
കോട്ടയം മെഡിക്കൽ കോളജിൽ ഗർഭിണികൾക്കുൾപ്പെടെ അഞ്ചുപേർക്ക് കോവിഡ്
cancel
camera_altRepresentative Image

കോട്ടയം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ച് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഗൈനോക്കോളജി വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന അഞ്ച് പേർക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ ഗർഭിണികളാണ്. 

ജി 7, ജി 8 വാർഡുകളിലുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ വാർഡുകളിലുണ്ടായിരുന്ന മറ്റു മുഴുവൻ രോഗികളേക്കും മാറ്റി പാർപ്പിച്ചു. കൊവിഡ് രോഗികളുമായി സമ്പർക്കത്തിലായ ഡോക്ടർമാരുടെ സമ്പർക്കപ്പെട്ടിക ഇന്ന് തയ്യാറാക്കും.നിലവിൽ മെഡിക്കൽ കോളേജിലെ 16 ഡോക്ടർമാർ നിരീക്ഷണത്തിലാണ്. 

നേരത്തെ തിരുവനന്തപുരം മെഡി. കോളേജിലെ പിജി ഡോക്ടർമാർ അടക്കമുള്ളവർക്കും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒരു നഴ്സിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidKerala News
News Summary - covid-kottayam medical college-kerala
Next Story