തിരുവനന്തപുരം: കിൻഫ്രപാർക്കിലെ 88 ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെയും ഇന്നും നടത്തിയ 300ലധികം ആൻറിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്.
88 പേരെയും കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇതോടെ ഇവരുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളോടും ആരോഗ്യവകുപ്പ് ക്വാറന്‍റൈനിൽ പോകാൻ നിർദ്ദേശിച്ചു. ഇതോടെ ഭൂരിഭാഗം ജീവനക്കാരും ക്വാറന്‍റൈനിൽ പോയേക്കും.