Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമ്പർക്കത്തിലൂടെ 204...

സമ്പർക്കത്തിലൂടെ 204 പേർക്ക്​ കോവിഡ്​; ഇന്ന്​ ആകെ രോഗം സ്​ഥിരീകരിച്ചത്​ 416 പേർക്ക്​

text_fields
bookmark_border
സമ്പർക്കത്തിലൂടെ 204 പേർക്ക്​ കോവിഡ്​; ഇന്ന്​ ആകെ രോഗം സ്​ഥിരീകരിച്ചത്​ 416 പേർക്ക്​
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ഇന്ന്​ 416  പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു.  112 പേർക്കാണ്​ ഇന്ന്​ രോഗമുക്​തിയുണ്ടായത്​. 204 പേർക്ക്​ രോഗികളുമായുള്ള സമ്പർക്കം കാരണമാണ്​ രോഗം ബാധിച്ചത്​. രോഗം ബാധിച്ചവരിൽ 123 പേർ വിദേശത്തുനിന്ന്​ വന്നവരാണ്​. 51 പേരാണ്​ മറ്റു സംസ്​ഥാനങ്ങളിൽ നിന്ന്​ വന്നവർ. സമ്പർക്കം കാരണം രോഗം ബാധിച്ചവരുടെ എണ്ണം പുറത്തു നിന്ന്​ വന്നവരുടെ എണ്ണ​േത്തേക്കാൾ കൂടുന്നത്​ ആദ്യമായാണ്​. മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിലാണ്​ കണക്കുകൾ പുറത്തുവിട്ടത്​. 

പൊന്നാനിയിലും തിരുവനന്തപുരത്തെ മൂന്ന്​ തീരദേശ വാർഡുകളിലും സമ്പർക്ക വ്യാപനം ഉണ്ടായിട്ടുണ്ട്​. സംസ്​ഥാനത്തെ സ്​ഥിതി ഗുരുതരമാകുകയാണെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ഒരു ദിവസം ഏറ്റവും അധികം ആളുകൾക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചത്​ ഇന്നാണ്​. ഇതിൽ തന്നെ പകുതിയോളം ആളുകൾക്ക്​ സമ്പർക്കം കാരണമാണ്​ രോഗം ബാധിച്ചത്​. സാഹചര്യം ഗുരുതരമാകുകയാണെങ്കിൽ സ്വകാര്യ ആശുപത്രികളെ അടക്കം ഉപയോഗപ്പെടുത്തി നേരിടാൻ പദ്ധതികൾ ആസൂത്രണം ചെയ്​തിട്ടുണ്ട്​. ​

രോഗനിയന്ത്രണത്തിന്​ എല്ലാവരുടെയും സഹകരണം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത്​ സ്​ഥിതി ഗുരുതരമാണ്​. തിരുവനന്തപുരം കോർപറേഷൻ പരിധിയിൽ സമ്പർക്ക രോഗികളുടെ എണ്ണം കൂടുതലാണ്​. പൊന്നാനിയിലും തിരുവനന്തപുരത്ത്​ ചില വാർഡുകളിലും വലിയ തോതിൽ വ്യാപനമുണ്ടായിട്ടുണ്ട്​. അവിടങ്ങളിൽ നിയന്ത്രണം കർശനമാക്കിയിട്ടുണ്ട്​. വീടുകൾ സന്ദർശിച്ച്​ രോഗ ലക്ഷണമുള്ളവർക്ക് പരിശോധന നടത്തും. രോഗം സ്​ഥിരീകരിച്ചാൽ സമ്പർക്ക പട്ടിക തയാറാക്കുന്നത്​ തുടരും. 

തിരുവനന്തപുരത്ത്​ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി, കുമരിച്ചന്ത തുടങ്ങിയ പ്രദേശങ്ങളിലാണ്​ വ്യാപനം ഉണ്ടായത്​. പൂന്തുറയിൽ പ്രതിരോധപ്രവർത്തനം അട്ടിമറിക്കാൻ ​പ്രതിപക്ഷം ​ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19
News Summary - covid kerala update
Next Story