Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോവിഡ്​: പുതിയ...

കോവിഡ്​: പുതിയ കേസുകളില്ല; സംസ്ഥാ​നത്ത്​ നിരീക്ഷണത്തിലുള്ളത്​ കാൽ ലക്ഷം പേർ

text_fields
bookmark_border
കോവിഡ്​: പുതിയ കേസുകളില്ല; സംസ്ഥാ​നത്ത്​ നിരീക്ഷണത്തിലുള്ളത്​ കാൽ ലക്ഷം പേർ
cancel

തിരുവനന്തപുരം: കേരളത്തിൽ കോവിഡ്​ വൈറസ്​ ബാധിച്ചതായി സംശയിക്കുന്ന 25603 ആളുകളാണ്​ നിരീക്ഷണത്തിലുള്ളതെന്ന്​ മു ഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 7861 പേരെയാണ്​ ബുധനാഴ്​ച മാത്രം നിരീക്ഷണത്തിലുൾപ്പെടു ത്തിയത്​. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ ഉൾപ്പെടുത്തിയുള്ള കണക്കാണിത്​.

237 ആളുകളാണ്​ ആശുപത്രികളിൽ നി രീക്ഷണത്തിലുള്ളത്​. 57 പേരെ ബുധനാഴ്​ച ആശുപത്രികളിൽ പ്രവേശിപ്പിച്ചതാണ്​. ബുധനാഴ്​ച പുതിയതായി ആർക്കും രോഗം സ്​ ഥിരീകരിച്ചി​ട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ആൾക്കൂട്ടമുണ്ടാകുന്ന ഉത്സവങ്ങൾക്കും മതചടങ്ങൾക്കും നിയന്ത്രണം വരുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്സവങ്ങൾ അത്യാവശ്യ ചടങ്ങ്​ മാത്രമായി നടത്തണം. ജുമുഅ അടക്കം ഒഴിവാക്കാൻ കോഴിക്കോട്​ നിന്നുള്ള പള്ളി അധികൃതർ മുന്നോട്ട്​ വന്നിട്ടുണ്ട്​. ഇത്​ മറ്റുള്ളവർ മാതൃകയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിരമിച്ച ഡോക്​ടർമാരുടെ സേവനം ഉപയോഗപ്പെടുത്തും. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഒരു ഡോക്​ടറുടെ കൂടെ സേവനം ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൂടുതൽ നടപടികളുമായി സർക്കാർ

•ക​ട​ക​ളി​ലെ പി.​ഒ.​എ​സ്​ യ​ന്ത്ര​ങ്ങ​ൾ​ക്ക്​ സ​മീ​പ​വും എ.​ടി.​എ​മ്മു​ക​ളി​ലും സാ​നി​ൈ​റ്റ​സ​റു​ക​ൾ സ്​​ഥാ​പി​ക്ക​ണം. ടാ​ക്​​സി, ഒ​ാേ​ട്ടാ ഡ്രൈ​വ​ർ​മാ​ർ, ഉ​ബ​ർ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ക​ട​ക​ൾ ഒാ​ൺ​ലൈ​ൻ ഇ​ട​പാ​ടു​ക​ൾ ന​ട​ത്തി വീ​ടു​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്ക​ണം.
•ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ രോ​ഗം പ​ട​രാ​തി​രി​ക്കാ​ൻ വി​ശ​ദ പ​ദ്ധ​തി ത​യ്യാ​റാ​ക്കും. ആം​ബു​ല​ൻ​സ്​ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ ജി​ല്ല​ത​ല പ​രി​ശീ​ല​നം.
•മ​റ്റ്​ സം​സ്​​ഥാ​ന​ങ്ങ​ളി​ലു​ള്ള മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​ട​ങ്ങി​വ​രാ​ൻ ന​ട​പ​ടി.
•ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന പ​നി​യും മ​റ്റു​മു​ള്ള രോ​ഗി​ക​ളെ സ​ർ​ക്കാ​ർ ആു​പ​ത്രി​ക​ളി​ലേ​ക്ക്​ പ​റ​ഞ്ഞു വി​ടു​ന്നു. ഇ​ത്​ തി​രു​ത്ത​ണം.
•വി​വാ​ഹ മ​ണ്ഡ​പ​ങ്ങ​ൾ ച​ട​ങ്ങ്​ റ​ദ്ദാ​ക്കി​യ​വ​ർ​ക്ക്​ അ​ഡ്വാ​ൻ​സ്​ ന​ൽ​കി​യ പ​ണം മ​ട​ക്കി കൊ​ടു​ക്ക​ണം.
•എ​ല്ലാ ജി​ല്ല​ക​ളി​ലും കോ​വി​ഡ്​ കെ​യ​ർ സ​െൻറ​റു​ക​ൾ.
•ത​ദ്ദേ​ശ സ്​​ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വും സം​സാ​രി​ക്കും.
•നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ​ക്ക്​ മാ​ന​സി​േ​കാ​ല്ലാ​സ​ത്തി​ന്​ പു​സ്​​ത​കം ല​ഭ്യ​മാ​ക്കും.
•പ​രീ​ക്ഷ മൂ​ല്യ​നി​ർ​ണ​യ ക്യാ​മ്പു​ക​ൾ​ക്ക്​ സു​ര​ക്ഷ ഒ​രു​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newscorona virusCovid In Kerala
News Summary - covid kerala update
Next Story