Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഇന്ന് 8764...

സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ്; 7723 പേർക്ക് രോഗമുക്തി, ആകെ രോഗബാധിതർ മൂന്ന് ലക്ഷം കവിഞ്ഞു

text_fields
bookmark_border
സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ്; 7723 പേർക്ക് രോഗമുക്തി, ആകെ രോഗബാധിതർ മൂന്ന് ലക്ഷം കവിഞ്ഞു
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7723 പേർ രോഗമുക്തി നേടി. 8039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 528 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 21 പേരാണ് ഇന്ന് മരണമടഞ്ഞത്. 95,407 പേർ നിലവിൽ ചികിത്സയിലുണ്ട്. ആകെ രോഗബാധിതർ മൂന്ന് ലക്ഷം കവിഞ്ഞു. 24 മണിക്കൂറിൽ 48,253 സാംപിളുകൾ പരിശോധന നടത്തിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

കോവിഡ് ഏറ്റവും സാരമായി ബാധിച്ച ജില്ലയായ തിരുവനന്തപുരത്ത് രോഗ വ്യാപനത്തിന് ശമനമുണ്ടായതായി മുഖ്യമന്ത്രി പറഞ്ഞു. കോവിഡിനെതിരായ ജാഗ്രതയിൽ ചിലരുടെ പ്രവൃത്തി നിരാശയുണ്ടാക്കുന്നുണ്ട്. സാമൂഹിക അകലം ഉൾപ്പെടെ പാലിക്കുന്നില്ല. വഴിയോരകച്ചവടക്കാർ ജാഗ്രത പാലിക്കണം. ആളുകൾ കൂട്ടംകൂടുന്നത് ശരിയല്ല. ജാഗ്രതയിൽ കുറവുവരുത്തരുത്

കോവിഡ് പോസിറ്റീവ് ആകുന്നവരിൽ 15 വയസിൽ താഴെയുള്ള കുട്ടികളുണ്ട്. പലയിടത്തും സ്വകാര്യ ട്യൂഷൻ നടക്കുന്നുണ്ട്. ട്യൂഷന് കുട്ടികളെ വിടുന്ന മാതാപിതാക്കൾ ശ്രദ്ധിക്കണം. വ്യാപാരി വ്യവസായികൾ, ഓട്ടോ തൊഴിലാളികൾ, എന്നിവർക്ക് രോഗം വരുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട് -മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്

മലപ്പുറം 1139

എറണാകുളം 1122

കോഴിക്കോട് 1113

തൃശൂര്‍ 1010

കൊല്ലം 907

തിരുവനന്തപുരം 777

പാലക്കാട് 606

ആലപ്പുഴ 488

കോട്ടയം 476

കണ്ണൂര്‍ 370

കാസര്‍ഗോഡ് 323

പത്തനംതിട്ട 244

വയനാട് 110

ഇടുക്കി 79


ഇന്ന് സ്ഥിരീകരിച്ചത് 21 മരണം

ആലപ്പുഴ ഒറ്റമശേരി സ്വദേശി ഫ്രാന്‍സിസ് (68), നീര്‍ക്കുന്നം സ്വദേശി ഗോപി (76), വള്ളിക്കുന്ന് സ്വദേശി അജയകുമാര്‍ (51), കോമന സ്വദേശി പുരുഷന്‍ (81), എറണാകുളം മുളവുകാട് സ്വദേശിനി മേരി ബാബു (69), പുതുവൈപ്പ് സ്വദേശിനി സി.എസ്. പുഷ്പരാജി (38), തോറ്റകാട്ടുകര ടി.എ. മുഹമ്മദ് അഷ്‌റഫ് (68), ഉദയംപേരൂര്‍ സ്വദേശി എന്‍.എന്‍. വിശ്വംഭരന്‍ (65), മലപ്പുറം മഞ്ചേരി സ്വദേശി കൃഷ്ണദാസ് (67), കൊടൂര്‍ സ്വദേശിനി തായുമ്മ (70), വല്ലിലാപുഴ സ്വദേശി മുഹമ്മദ് (87), കോഴിക്കോട് നരിക്കുന്നി സ്വദേശി അബ്ദുറഹ്മാന്‍ (68), ബാലുശേരി സ്വദേശി ആര്യന്‍ (70), പെരുവാറ്റൂര്‍ സ്വദേശി ബീരാന്‍ (47), കണ്ണാങ്കര സ്വദേശി ചെറിയേക്കന്‍ (73), മേപ്പയൂര്‍ സ്വദേശി കുഞ്ഞബ്ദുള്ള (65), വടകര സ്വദേശി സെയ്ദ് അബു തങ്ങള്‍ (68), അവിദനല്ലൂര്‍ സ്വദേശി പ്രഭാകര്‍ (67), പന്നിയങ്കര സ്വദേശി മമ്മൂകോയ (82), കണ്ണൂര്‍ എരഞ്ഞോളി സ്വദേശി അമര്‍നാഥ് (69), കാസര്‍ഗോഡ് ചെങ്കള സ്വദേശി അബ്ദുള്ള (66), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1046 ആയി.

76 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്ന് കോവിഡ്

തിരുവനന്തപുരം 24, കൊല്ലം 16, മലപ്പുറം 11, എറണാകുളം, കോഴിക്കോട് 5 വീതം, പത്തനംതിട്ട, ഇടുക്കി, തൃശൂര്‍ 3 വീതം, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗമുക്തി നേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 815,
കൊല്ലം 410,
പത്തനംതിട്ട 203,
ആലപ്പുഴ 534,
കോട്ടയം 480,
ഇടുക്കി 129,
എറണാകുളം 1123,
തൃശൂര്‍ 650,
പാലക്കാട് 385,
മലപ്പുറം 772,
കോഴിക്കോട് 1236,
വയനാട് 122,
കണ്ണൂര്‍ 442,
കാസര്‍ഗോഡ് 422
ഇതോടെ 95,407 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2,07,357 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകൾ, 15 പ്രദേശങ്ങളെ ഒഴിവാക്കി

കോട്ടയം ജില്ലയിലെ ഭരണങ്ങാനം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 7), തലയോലപ്പറമ്പ് (2), കങ്ങഴ (9), എറണാകുളം ജില്ലയിലെ ആമ്പല്ലൂര്‍ (സബ് വാര്‍ഡ് 14), മുളന്തുരുത്തി (സബ് വാര്‍ഡ് 9, 13), പാറക്കടവ് (സബ് വാര്‍ഡ് 17), തൃശൂര്‍ ജില്ലയിലെ എടത്തുരുത്തി (15), ചേലക്കര (11), പത്തനംതിട്ട ജില്ലയിലെ തോട്ടപ്പുഴശേരി (സബ് വാര്‍ഡ് 6, 13), ഇടുക്കി ജില്ലയിലെ ചക്കുപള്ളം (സബ് വാര്‍ഡ് 2, 13, 14), വയനാട് ജില്ലയിലെ മൂപ്പൈനാട് (സബ് വാര്‍ഡ് 4) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

15 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 660 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

നിരോധനാജ്ഞ പ്രഖ്യാപിച്ചത് സമ്പൂർണമായി നടപ്പാക്കുന്നതിന് നടപടി സ്വീകരിച്ചുവരികയാണ്. മാസ്ക് ധരിക്കാത്ത 6330 സംഭവങ്ങൾ ഇന്ന് റിപ്പോർട്ട് ചെയ്തു. ക്വാറന്‍റീൻ ലംഘിച്ച എട്ടുപേർക്കെതിരെ കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചതിന് 39 കേസെടുത്തു. 101 പേർ അറസ്റ്റിലായി.

അടൂരിലെ ചില സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗം വ്യാപിക്കുന്നുണ്ട്.നിലവിൽ കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആശുപത്രികളിൽ കോവിഡ് ഇല്ലാത്ത രോഗികളെ ചികിത്സിക്കും. ഇടുക്കിയിൽ എത്തുന്ന വിനോദസഞ്ചാരികളെ നിരീക്ഷിക്കും. കോഴിക്കോട് മാർക്കറ്റുകളും ഹാർബറും ദിവസങ്ങളോളം അടച്ചിടുന്നത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നതിനാൽ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.

വയനാട് 155 ആദിവാസികൾക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് രോഗമുക്തി വന്നവരിലെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പോസ്റ്റ് കോവിഡ് ചികിത്സ ആരംഭിക്കും. കാസർകോട് കാഞ്ഞങ്ങാട് ആശുപത്രിയിൽ പ്ലാസ്മ ചികിത്സയ്ക്കുള്ള ക്രമീകരണങ്ങളായി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി അതീവ രോഗബാധിതരായ രോഗികളെ ചികിത്സിക്കാൻ ഉപയോഗിക്കും. ശബരിമല സന്ദർശനത്തിന് ദിവസവും 250 പേർക്ക് വിർച്യൽ ക്യു ആണ് നടപ്പാക്കിയത്. മണ്ഡല മകര വിളക്ക് കാലത്തും ഇത് നടപ്പാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid update​Covid 19Covid In Kerala
Next Story