കോവിഡ്: സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ; പള്ളികളിൽ 50പേർ മാത്രം, മരണാനന്തര ചടങ്ങുകൾക്ക് 20പേർ
text_fieldsതിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിൽ സുപ്രധാനമായ നിരവധി തീരുമാനങ്ങളാണ് എടുത്തത്. വിവാഹത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി കുറച്ചു. മരണാനന്തര ചടങ്ങുകളിൽ 20പേർ മാത്രമേ പാടുള്ളു. വിവാഹം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾക്ക് കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. റമദാനിൽ പള്ളികളിലും നിയന്ത്രണം ഉണ്ടാകും. വലിയ പള്ളികളിൽ 50പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. ചെറിയ പള്ളികളാണെങ്കിൽ വീണ്ടും എണ്ണം കുറക്കണം. ഹൗളുകൾ അടച്ചിടുകയും പകരം ടാപ്പ് വെള്ളം അംഗശുദ്ധിക്ക് ഉപയോഗിക്കുകയും വേണം. ആരാധനാലയങ്ങളിൽ ഭക്ഷണം നൽകുന്നത് ഒഴിവാക്കണം.
തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസവും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. വോട്ടെണ്ണൽ കേന്ദ്രത്തിൽ ചുമതലയുള്ളവർ മാത്രം പോയാൽ മതി. പൊതുജനം വോട്ടെണ്ണൽ കേന്ദ്രത്തിൽ പോകേണ്ടതില്ല. രാഷ്ട്രീയ കക്ഷികളുടെ കൗണ്ടിങ് ഏജന്‍റുമാർക്കും മാധ്യമപ്രവർത്തകർക്കും മാത്രമായിരിക്കും വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശനം. രണ്ട് ഡോസ് വാക്സിനെടുത്തവർക്കും കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആയവർക്കും മാത്രമേ അധികമായി പ്രവേശനം അനുവദിക്കൂ. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും ഇൗ നിയമം ബാധകമായിരിക്കും.
തീയറ്ററുകൾ, ബാറുകൾ, വിദേശമദ്യ വിൽപ്പന കേന്ദ്രങ്ങൾ, ഷോപ്പിങ്ങ് മാളുകൾ, ജിംനേഷ്യം, നീന്തൽക്കുളം, വിനോദ പാർക്കുകൾ, ക്ലബുകൾ, സ്പോർട്സ് കോംപ്ലക്സ്, എന്നിവ അടക്കും.കോവിഡ് വൈറസിന്‍റെ യു.കെ, സൗത്ത് ആഫ്രിക്കൻ വകഭേദങ്ങൾ സംസ്ഥാനത്ത് കണ്ടെത്തിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അതിഥി തൊഴിലാളികൾക്കായി കൺട്രോൾ റൂമുകൾ തുറക്കും. കടകളും, ഭക്ഷണശാലകളും 7:30വരെ മാത്രമേ തുറന്നുപ്രവർത്തിക്കുകയുള്ളൂ. എന്നാൽ ഒമ്പതുമണിവരെ പാർസൽ കൊടുക്കാവുന്നതാണ്. കഴിയുന്നത്ര ഹോം ഡെലിവറികൾ കൊടുക്കാൻ വ്യാപാര സ്ഥാപനങ്ങൾ തയ്യാറാകണം.
സർക്കാർ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധിനൽകും. ദിവാസികൾക്ക് അവരുടെ പ്രദേശങ്ങളിൽവച്ച് വാക്സിൻ നൽകും. പ്രായം 80 കഴിഞ്ഞവർക്ക് വാക്സിൻ വീട്ടിലെത്തി എടുക്കണമെന്ന നിർദേശം വിശദമായി പരിശോധിക്കും. 18-45 പ്രായപരിധിയിലുള്ളവർ വാക്സിൻ എടുക്കുന്നതിനുമുമ്പ് രക്തം ദാനം ചെയ്യണം
കഴിഞ്ഞ 24 മണിക്കൂറിനിടെ 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്.
യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3176, എറണാകുളം 2470, മലപ്പുറം 2344, തൃശൂര്‍ 2392, തിരുവനന്തപുരം 1934, കണ്ണൂര്‍ 1425, പാലക്കാട് 565, കോട്ടയം 1184, ആലപ്പുഴ 1180, കാസര്‍ഗോഡ് 1034, ഇടുക്കി 751, കൊല്ലം 730, വയനാട് 483, പത്തനംതിട്ട 420 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 12, വയനാട് 9, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് 3 വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 806, കൊല്ലം 295, പത്തനംതിട്ട 414, ആലപ്പുഴ 688, കോട്ടയം 286, ഇടുക്കി 350, എറണാകുളം 801, തൃശൂര്‍ 861, പാലക്കാട് 320, മലപ്പുറം 825, കോഴിക്കോട് 1074, വയനാട് 117, കണ്ണൂര്‍ 683, കാസര്‍ഗോഡ് 423 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,32,812 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,89,267 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,77,778 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,418 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3731 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 550 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

