Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശുപത്രി...

ആശുപത്രി ജീവനക്കാരുമായി ആരോഗ്യ മന്ത്രിയുടെ ചര്‍ച്ച

text_fields
bookmark_border
KK-Shailaja
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം കോ​വി​ഡ്-19 പോ​സി​റ്റീ​വ് കേ​സ്​ റി​പ്പോ​ര്‍ട്ട് ചെ​യ ്ത കാ​സ​ർ​കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍ഡു​ക​ളി​ലെ ന​ഴ്‌​സി​ങ്​ അ​സി​സ്​​റ്റ​ൻ​റ്, ഹോ​സ്പി​റ്റ​ല്‍ അ​റ്റ​ന്‍ഡ​ൻ​റ്​ ജീ​വ​ന​ക്കാ​രു​മാ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ വി​ഡി​യോ കോ​ണ്‍ഫ​റ​ന്‍സ്​ ച​ര്‍ച്ച ന​ട​ത്തി. എ​ല്ലാ​വി​ഭാ​ഗം ജീ​വ​ന​ക്കാ​രു​ടേ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ട്ട​റി​യാ​നും പ്ര​ചോ​ദ​ന​മാ​കാ​നു​മാ​യി​രു​ന്നു ച​ർ​ച്ച.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു​ള്ള എ​ല്ലാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും പി​ന്തു​ണ​യ​റി​യി​ച്ച മ​ന്ത്രി, സ്വ​കാ​ര്യ ബു​ദ്ധി​മു​ട്ടു​ക​ള്‍ക്കി​ട​യി​ലും സേ​വ​നം കൃ​ത്യ​മാ​യി നി​ര്‍വ​ഹി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. വ​ലി​പ്പ​ച്ചെ​റു​പ്പ​മി​ല്ലാ​തെ ഒ​ന്നി​ച്ചു​നി​ന്ന് പൊ​രു​തേ​ണ്ട സ​മ​യ​മാ​െ​ണ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

ആ​ശു​പ​ത്രി​ക​ള്‍ എ​പ്പോ​ഴും വൃ​ത്തി​യാ​യി​രി​ക്കാ​നും അ​ണു​ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​നും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ചെ​റി​യ അ​ശ്ര​ദ്ധ മാ​ത്രം മ​തി ആ​രോ​ഗ്യ പ്ര​വ​ര്‍ത്ത​ക​ര്‍ രോ​ഗി​ക​ളാ​കാ​നും രോ​ഗ വാ​ഹ​ക​രാ​കാ​നും. അ​തി​ന്​ സാ​ഹ​ച​ര്യം ഒ​രു​ക്ക​രു​ത് -മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kk shilajaKerala News
News Summary - covid kerala health minister
Next Story