Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് ഒരു കോവിഡ്...

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി

text_fields
bookmark_border
സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി; മരിച്ചത് കണ്ണൂർ ഇരിട്ടി സ്വദേശി
cancel

കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ സ്വദേശി മരിച്ചു. ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അർച്ചന മുഹമ്മദ്-70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. ഇദ്ദേഹത്തിന്‍റെ മകന്​ കഴിഞ്ഞ ദിവസം കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 18 ആയി. 

രണ്ടാഴ്​ച മുമ്പാണ്​ മുഹമ്മദും കുടുംബവും മസ്​കത്തിൽ നിന്ന്​ നാട്ടിലെത്തിയത്​. തുടർന്ന്​ വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു. അർബുദ രോഗിയായ ഇദ്ദേഹത്തിന്​ ബുധനാഴ്​ച വൈകീട്ട്​ അവശത അനുഭവപ്പെട്ടിരുന്നു. പിതാവ്: പുതിയ പറമ്പൻ ആബു ഹാജി. മാതാവ്​: ആയിശ. ഭാര്യ: ആത്തിഖ. മക്കൾ: സനീദ്​, സ്വാദീഖ്​, സജ്​ന. മരുമക്കൾ: സിദ്ദീഖ്​, മിസ്​രിയ,സഫല

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscovid 19covid death
News Summary - covid kannur native merchant died
Next Story