Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചക്ക വീണ് ഗുരുതര...

ചക്ക വീണ് ഗുരുതര പരിക്കേറ്റയാൾ കോവിഡ് മുക്തനായി

text_fields
bookmark_border
ചക്ക വീണ് ഗുരുതര പരിക്കേറ്റയാൾ കോവിഡ് മുക്തനായി
cancel

പ​യ്യ​ന്നൂ​ർ: ച​ക്ക ക​ഴു​ത്തി​ൽ വീ​ണ് അ​തി​ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​യാ​ൾ രോ​ഗ​മു​ക്ത​നാ​യി. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ 43കാ​ര​നാ​യ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​ക്ക്, ശ​സ്ത്ര​ക്രി​യ​ക്കു​മു​മ്പ് സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് പ​രി​ക്കി​നും കോ​വി​ഡി​നും ചി​കി​ത്സ ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.


കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ മേ​യ് 19ന് ​ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി​ച്ച രോ​ഗി​യു​ടെ ക​ഴു​ത്തി​ലെ ക​ശേ​രു​ക്ക​ൾ ത​ക​ർ​ന്ന​താ​യും സു​ഷു​മ്​​ന നാ​ഡി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റ​താ​യും പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി​രു​ന്നു. 
കോ​വി​ഡ് ബാ​ധി​ത​നാ​ണെ​ന്ന മു​ന്ന​റി​യി​പ്പ് ഇ​ല്ലാ​തെ എ​ത്തി​യ ഈ ​രോ​ഗി​ക്ക് അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു​ള്ള ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​ൻ ത​യാ​റാ​യ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ ക്വാ​റ​ൻ​റീ​നി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു.

മു​പ്പ​തോ​ളം പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ പോ​കേ​ണ്ടി​വ​ന്ന​ത്. ഇ​വ​രു​ടെ എ​ല്ലാ​വ​രു​ടെ​യും പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വാ​യ​തും ആ​ശ്വാ​സ​മാ​യി. കോ​വി​ഡ് മു​ക്ത​നാ​യ​തോ​ടെ രോ​ഗി​യെ,  കോ​വി​ഡ് ഐ​സൊ​ലേ​ഷ​ൻ ഐ.​സി.​യു​വി​ൽ​നി​ന്ന്​ ന്യൂ​റോ സ​ർ​ജ​റി ഐ.​സി.​യു​വി​ലേ​ക്ക് മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurkerala newscovid 19
News Summary - covid kannur-kerala news
Next Story